കിടപ്പുമുറിയിലെ ജനാലക്കമ്ബിയില്‍ തൂങ്ങിമരിച്ച നിലയിൽ യുവതി; വർഷങ്ങളായി ഭർത്താവ് വിദേശത്ത്... യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതോടെ സംശയമുനയിൽ ഭര്‍തൃവീട്ടുകാർ

ഇന്നലെ പുലര്‍ച്ചെ കിടപ്പുമുറിയിലെ ജനാലക്കമ്ബിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഭര്‍ത്താവ് സികെ പ്രിയേഷ് വിദേശത്താണുള്ളത്. വളപട്ടണം പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു രാവിലെ 8നു പാപ്പിനിശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം പിന്നീടു മാട്ടൂലിലെ വസതിയില്‍ എത്തിച്ച് മാട്ടൂല്‍ സൗത്ത് സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
മാട്ടൂല്‍ സ്വദേശിയായ യുവതിയാണ് കരിക്കന്‍കളത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാപ്പിനിശ്ശേരി വെസ്റ്റ് വെങ്ങിലാട്ട് മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം പിപി ഷിജില (27)യാണ് മരിച്ചത്. മരണസമയം ഭര്‍തൃപിതാവും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha
























