Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഇലവീഴാപൂഞ്ചിറ വനമേഖലയിൽ കാമുകിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം ഒപ്പം താമസിപ്പിച്ച അപ്പു ജോർജ് കടുത്ത ലൈംഗികവൈകൃതങ്ങൾക്ക് അടിമ- കാമുകിമാരുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച്‌ കൂട്ടുകാരുമൊത്ത് കണ്ടാസ്വദിക്കാറുള്ള അപ്പു ഇരകളെ വീഴ്ത്തുന്നത് ആത്മഹത്യാഭീഷണി മുഴക്കി

03 FEBRUARY 2019 01:41 PM IST
മലയാളി വാര്‍ത്ത

കുമളി സ്വദേശിയായ 17 കാരിയെ കടത്തിക്കൊണ്ടുപോയി 23 ദിവസത്തോളം കാട്ടില്‍ താമസിപ്പിച്ച കേസ്സില്‍ അറസ്റ്റിലായ മേലുകാവ് സ്വദേശി അപ്പുക്കുട്ടന്‍ എന്നറിയപ്പെടുന്ന ടാർസൻ അപ്പു കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമ. വയസിൽ മുതിർന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അപ്പു വീണ്ടും അടുത്ത ഇരകളെത്തേടി ഇറങ്ങുകയായിരുന്നു. പ്ലസ്ടൂ കാമുകിയുമായി ടാർസൺ മുങ്ങിയത് ഈ ബന്ധത്തിൽ പിറന്ന കുട്ടിയുടെ ആദ്യ പിറന്നാളിന് രണ്ടുദിവസം മുമ്പായിരുന്നു. രേഖാമൂലം വിവാഹം കഴിച്ചില്ലങ്കിലും 8 മാസത്തോളം അപ്പുവിന്റെ കൂടെ താമസിക്കുകയും പിന്നീട് തുടര്‍ന്നുപോകാന്‍ കഴിയാത്ത അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്ത പെണ്‍കുട്ടി അടുപ്പക്കാരോട് ഇയാളെക്കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്.

താന്‍ ഗര്‍ഭണിണിയായിരിക്കെ പരിചയക്കാരിയായ മറ്റൊരു പെണ്‍കുട്ടിയുമായി അപ്പു ബന്ധപ്പെടുന്നുണ്ടായിരുന്നെന്നും ഇത് മനസ്സിലാക്കിയാണ് താന്‍ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേയ്ക്ക് പോന്നതെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. വീട്ടിലെ കഷ്ടപാടുകൾക്കിടയിലാണ് അപ്പുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും ഇയാളുടെ സ്വഭാവ സവിശേതകള്‍ സാധാരണക്കാരില്‍ നിന്നും ഏറെ വിഭിന്നമാണെന്ന് ഒപ്പമുള്ള ജീവിതത്തില്‍ ബോദ്ധ്യപ്പെട്ടെന്നും ഇടയ്ക്ക് ഏറെ സ്നേഹവും കരുതലും പ്രകടിപ്പിച്ചിരുന്നെന്നും മറ്റുമാണ് ഇവരുടെ വെളിപ്പെടുത്തല്‍.

മിസ്ഡ് കോളിലൂടെയും വാട്സാപ് സന്ദേശത്തിലൂടെയും മറ്റുമാണ് പ്രധാനമായും ഇയാള്‍ ഇരകകളെ വീഴ്‌ത്തുന്നതെന്നാണ് പുറമേ പ്രചരിച്ചിട്ടുള്ള വിവരം. പരിചയപ്പെട്ടു കഴിഞ്ഞാല്‍ താന്‍ അനാഥനാണെന്നും വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണെന്നും സ്നേഹിക്കാന്‍ ആരുമില്ലന്നും മറ്റും പറഞ്ഞ് പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടികളുടെ സഹതാപം പിടിച്ചുപറ്റുകയായിരുന്നു അപ്പുവിന്റെ രീതി. ഇത് ഏറ്റില്ലെങ്കിൽ ആത്മഹത്യാഭീഷണി ഉയർത്തി ഇരയെ ഭയപ്പെട്ടുത്തി ചതിയിൽ വീഴ്ത്തും. കാമുകിമാരുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച്‌ കൂട്ടുകാരുമൊത്ത് കണ്ടാസ്വദിക്കാറുണ്ടായിരുന്നെന്നും ചിലർ വെളിപ്പെടുത്തുന്നു.

സിനിമക്കഥയെ വെല്ലുംവിധമാണ് മേലുകാവ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന് ജോര്‍ജിന്റെയും കുമളി സ്വദേശിയായ പതിനേഴുകാരിയുടെയും പ്രണയകഥ. മരം കയറ്റതൊഴിലാളിയായിരുന്നു ജോര്‍ജ്. ഏതാനും മാസം മുന്‍പ് ജോലിക്ക് വേണ്ടി കുമളിയില്‍ എത്തിയ ജോര്‍ജ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ജനുവരി ആറിന് പള്ളിയില്‍ പോയ പെണ്‍കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കുമളി പൊലീസ് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല..

23 ദിവസത്തെ വനവാസത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കമിതാക്കള്‍ പിടിയിലായത്. തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍ നിന്ന് തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുംവഴി ഇരുവരും പൊലീസിന് മുന്‍പില്‍പെട്ടു. അപ്പു നയിച്ചിരുന്നത് ടാര്‍സന് സമാനമായ ജീവിതമെന്ന് നാട്ടുകാര്‍ പറയുന്നു. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു.

പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അപ്പു തെങ്ങിലും കമുകിലും കയറുന്നതില്‍ അതി വിദഗ്ധനാണ്. ടാര്‍സന്‍ അപ്പുവെന്ന വിളിപ്പേരുപോലുമുണ്ട് അപ്പുവിനെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. 21 വയസ്സിനിടയില്‍ നാലു പെണ്‍കുട്ടികളെയാണ് അപ്പു ചതിച്ചത്. കുമളിയിലെ പെണ്‍കുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതില്‍ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നു. ചിങ്ങവനം സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (10 minutes ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (26 minutes ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (29 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (48 minutes ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (1 hour ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (2 hours ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (2 hours ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (2 hours ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (2 hours ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (2 hours ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (3 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends