കടയില്‍ സാധനം വാങ്ങാനെത്തിയിരുന്ന പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാട്ടിക്കുളം ഇടയൂര്‍കുന്ന് പുത്തന്‍പുരയ്ക്കല്‍ അബ്ദുള്‍ റഷീദ് (25)ആണ് പോലീസ് പിടിയിലായിരിക്കുന്നത്. വയനാടിലാണ് സംഭവം. മാനന്തവാടി എസ്‌എംഎസ് ഡിവൈഎസ്പി കെ പി കുബേരന്‍ നമ്ബൂതിരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്.
കാട്ടിക്കുളത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് നില്‍ക്കുകയായിരുന്ന പ്രതി കടയില്‍ സാധനം വാങ്ങാനെത്തിയിരുന്ന പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മാത്രമല്ല, പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റഷീദ് പലതവണ കുട്ടിയെ പീഡിപ്പിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha
























