ഈ പ്രായത്തില്‍ എന്നോട് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന്, പീഡനത്തിന് ഇരയായ 83-കാരി കോടതിയോട്, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാദം നടക്കവേ ആയിരുന്നു അഭ്യര്‍ത്ഥന

പീഡനത്തിന് ഇരയായ എണ്‍പത്തി മൂന്നുകാരി, പീഡനക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ജില്ലാ ജഡ്ജിയോട് നേരിട്ട് അഭ്യര്‍ഥിച്ചു. ഇന്നലെ ജില്ലാ കോടതിയില്‍ ജില്ലാ ജഡ്ജ് ടി.ഇന്ദിരയ്ക്കു മുന്പാകെയായിരുന്നു അഭ്യര്‍ഥന.
ഈ പ്രായത്തിലുള്ള എന്നോട് ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ എന്ന് ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ ബി.പി.ശശീന്ദ്രനോടും വയോധിക ചോദിച്ചു. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഓഗസ്റ്റിലാണ് . ചക്കരക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അമ്പത്തിയൊമ്പതുകാരന്‍ ആണ് കേസിലെ പ്രതി.
ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് വയോധിക നേരിട്ട് കോടതിയിലെത്തി സങ്കടം അറിയിച്ചത്. ആരുമില്ലാത്ത സമയത്ത് വീട്ടില്‍ എത്തിയ പ്രതി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. പ്രായാധിക്യം കാരണം എതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും വയോധിക കോടതിയില്‍ പറഞ്ഞു.
സംഭവത്തിനുശേഷം മൂന്നുമാസം കഴിഞ്ഞാണ് കേസ് പരിഗണിച്ചത്. കുടുംബത്തിന്റെ റ മാനമോര്‍ത്താണ് ആദ്യം പരാതി നല്‍കാതിരുന്നത്. പിന്നീട് സംഭവം പുറത്തറിയുകയും പ്രതിയില്‍ നിന്നും ഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പരാതി നല്‍കിയത്.
മൊഴി രേഖപ്പെടുത്തുമ്പോള്‍ ശബ്ദം കുറവായതിനാല്‍ ഗവ.പ്ലീഡര്‍ വഴിയാണ് മൊഴി കോടതി രേഖപ്പെടുത്തിയത്. വിശദമായ വാദത്തിനുശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























