സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം പാലത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി

കോഴിക്കോട് നിന്നും സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. നാദാപുരം വിഷ്ണുമംഗലം ചമ്രപറമ്ബത്ത് സുരേഷ് ബാബുവിന്റെ മകന്‍ ആദര്‍ശ് (19) ആണ് മരിച്ചത്. ആദർശിന്റെ മൃതദേഹം മാങ്കാവ് കുടുംബിനി പാലത്തിന് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതേസമയം പ്രാഥമിക നിഗമനത്തില്‍ മരണത്തില്‍ അസ്വഭാവികതകളൊന്നുമില്ലെന്ന് കസബ പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























