ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്ര യുദ്ധം; ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണം; നരേന്ദ്രമോദി നയിക്കുന്ന കൗരവപ്പടയെ തകര്‍ക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെന്ന് എ.കെ.ആന്റണി

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്ര യുദ്ധമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. നരേന്ദ്രമോദി നയിക്കുന്ന കൗരവപ്പടയെ തകര്‍ക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്നും ആന്റണി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം അധികാര കൈമാറ്റത്തിന് വേണ്ടി മാത്രമുള്ളതല്ല. ജനാധിപത്യ മൂല്യങ്ങളെയും ഇന്ത്യന്‍ ഭരണഘടനയെയും രക്ഷിക്കാനുള്ള യുദ്ധമാണ്. ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം തകര്‍ക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനും പുതിയ ഭരണഘടന ഉണ്ടാക്കാനും ശ്രമം നടക്കുന്നു. ദേശീയ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മോദി ഭരണത്തിന് അന്ത്യം കുറിക്കാതെ മറ്റുമാര്‍ഗമില്ലെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















