മലയാളത്തെ ഏറെ സ്‌നേഹിച്ച് മലയാള സെറ്റ് കണ്ട് കൗതുകത്തോടെ സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ ഏറെ അത്ഭുതത്തോടെയാണ് രംഗീലയുടെ സെറ്റില്‍ എത്തിയത്. സണ്ണി ലിയോണ്‍ മുഖ്യകഥാപാത്രമാകുന്ന മലയാള ചിത്രം രംഗീലയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ഗോവയിലാണ് ആരംഭിച്ചത്. ഗോവന്‍ ഷെഡ്യൂളില്‍ പതിനൊന്ന് വരെ സണ്ണി ലിയോണ്‍ ഉണ്ടാകും. ഹംപിയും കൊച്ചിയുമാണ് മറ്റ് ലൊക്കേഷനുകള്‍. സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്.
ബാക്ക് വാട്ടര്‍ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയലാലിന്റേതാണ് കഥ.ട്രാവല്‍ മൂവിയാണിത്.
കൃഷ്,സജിത്ത് (കിനാവള്ളി ),ജൂബി നൈനാന്‍,തുഷാര (എന്നാലും ശരത് )എന്നീ യുവതാരങ്ങള്‍ക്കൊപ്പം വിജയ രാഘവന്‍,അജു വര്‍ഗീസ്,സലിംകുമാര്‍, ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

സനില്‍ എബ്രഹാമിന്റേതാണ് തിരക്കഥ.സംഗീതം ഫോര്‍മ്യൂസിക്.ഛായാ ഗ്രഹ ണം ഈശ്വര്‍ യെല്ലു മഹന്തി എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.കലാസംവിധാനം രാജീവ് കോവിലകം . പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. പ്രൊഡക് ഷന്‍ എക്‌സിക്യൂട്ടീവ് സുധര്‍മ്മന്‍ വള്ളിക്കുന്ന്.

https://www.facebook.com/Malayalivartha






















