കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനം റദ്ദാക്കി, യാത്രക്കാര്‍ പ്രതിഷേധത്തില്‍

കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനം റദ്ദാക്കി. 7.20നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കഴിഞ്ഞതിനു ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് വിമാന കമ്പനി യാത്രക്കാരെ അറിയിച്ചു.
നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനം പുറപ്പെടില്ലെന്ന് അറിഞ്ഞതോടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















