ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നെത്തിയ ഉറ്റ ചങ്കിനെയും കൂട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴി മൂവരെയും മരണം കവർന്നെടുത്തു; മലപ്പുറം അറവങ്കരയില്‍ കാര്‍ വീടിന്റെ മതിലിലിടിച്ച് മറിഞ്ഞ് മൂന്നു യുവാക്കൾക്കും ദാരുണാന്ത്യം

ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടിയില്‍ കാര്‍ വീടിന്റെ മതിലിലിടിച്ച് സുഹൃത്തുക്കളായ മൂന്ന് യുവാക്കളാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോങ്ങം ആനക്കച്ചേരി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനയിസ്, കൊണ്ടോട്ടി ഹമ്മദ് കുട്ടിയുടെ മകന്‍ സനൂപ് മൊറയൂര്‍ കുറുങ്ങാടന്‍ സ്വദേശി ശിഹാബുദ്ദീന്‍ എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha






















