അഭിമന്യുവിന്റെ കൊലപാതക്കേില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. 27 പ്രതികളുള്ളതില്‍ ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 16 പ്രതികളുടെ വിചാരണയാണ് ഇന്നാരംഭിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകം നടന്ന് 7 മാസം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ.
മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 4പ്രതികള്‍ മാത്രമാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട്എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്.
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദാണ് ഒന്നാം പ്രതി. കൊലപാതകം, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, വധിക്കണമെന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ 1 മുതല്‍ 16 വരെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടാം ഘട്ട കുറ്റപത്രം വൈകാതെ സമര്‍പ്പിക്കും. കേസില്‍ 8 പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്.
https://www.facebook.com/Malayalivartha






















