തിരുവല്ല മണിമലയാറ്റില്‍ രണ്ട് ദിവസം പ്രായമുള്ള പിഞ്ചോമനയുടെ മൃതദേഹം... ആണ്‍കുഞ്ഞിന്റെ മൃതദേഹം കിട്ടിയത് മീന്പിടിക്കാനായി പോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍

ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം മീന്‍പിടിത്തക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട; തിരുവല്ല മണിമലയാറ്റില്‍ രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇരുവള്ളിപ്ര കണ്ണാലിക്കടവില്‍ നിന്നാണ് രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.
https://www.facebook.com/Malayalivartha






















