1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന 'കാഴ്ച': മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് പ്രത്യേക സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന 'കാഴ്ച' പദ്ധതിയിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി ഫെബ്രുവരി 5-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവനന്തപുരം പി.എം.ജി.യിലെ ഹോട്ടല്‍ പ്രശാന്തില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.
കാഴ്ചവെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഇതിലൂടെ 1000 കാഴ്ച പരിമിതിയുള്ള യുവതീ യുവാക്കള്‍ക് പ്രത്യേക സോഫ്ട് വെയറോടു കൂടിയ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നു. ഇതിനു വേണ്ടി സര്‍ക്കാര്‍ 1.5 കോടി രൂപയുടെ ഭരണാനുമതിയാണ് നല്കിയിട്ടുള്ളത്. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനാണ് നിര്‍വഹണ ഏജന്‍സി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ആണ് പരിശീലനവും മറ്റ് സാങ്കേതിക സഹായങ്ങളും നല്‍കുന്നത്. അപേക്ഷകള്‍ ഇതിനകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. സംസ്ഥാന തലത്തിലുള്ള ട്രെയിനിംഗിലേക്ക് ആവശ്യമായ മൊഡ്യൂളിന് സാങ്കേതിക സമിതി അംഗീകാരം നല്‍കിയിട്ടുമുണ്ട്. സംസ്ഥാനതല പരിശീലനം പൂര്‍ത്തിയാക്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക് ഫോണ്‍ ഉപയോഗം സംബന്ധിച്ച പരിശീലനം നല്‍കുന്നതാണ്.
https://www.facebook.com/Malayalivartha






















