കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വെള്ളപുതച്ച് സമരം നടത്തി

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വെള്ളപുതച്ച് സമരം നടത്തി. ഹൈക്കോടതി വിധിയെ തുടര്‍ന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ അനിശ്ചിതകാലസമരം നടത്തി വരികയായിരുന്നു. താല്‍ക്കാലിക ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് വെള്ളപുതച്ച് സമരം നടത്തിയത്.
സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നാരോപിച്ചാണ് റോഡില്‍ വെള്ളപുതച്ച് സമരം നടത്തിയത്. ഇതൊരു പ്രതീകാത്മകസമരമാണെന്നും എന്നാല്‍ സംരക്ഷണം നല്‍കാന്‍ മാനേജ്‌മെന്റും സര്‍ക്കാരും ഒരുങ്ങിയില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് പിരിച്ചു വിടപ്പെട്ട പലരുടേയും മുന്നിലുള്ള വഴിയെന്ന് സമരക്കാര്‍ പറഞ്ഞു.
സര്‍ക്കാരില്‍ വിശ്വാസവും പ്രതീക്ഷയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























