Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

മുഖ്യമന്ത്രിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസ്; മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

04 FEBRUARY 2019 04:19 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിയായാലും കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിന് തെളിവ് ആണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വഞ്ചിച്ച സര്‍ക്കാര്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കാണിച്ച ശുഷ്‌കാന്തികാണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനമഹായാത്രയോടെ അനുബന്ധിച്ച് കാസര്‍ഗോഡ് ഡി.സി.സിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സി.പി.എം അന്തമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തുന്നു എന്നും മുല്ലപ്പള്ളി ആരോപിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം വീണ്ടും വരണമെന്ന് സി.പി.എം ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലും ഗോവയിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന കുതിരകച്ചവടെത്തെ സി.പി.എം അപലപിക്കാത്തത് അതിന്റെ ഭാഗമാണ്. ജനാതിപത്യ മേതേതര ചേരികളെ അണിനിരത്തി ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നും ഒഴിവാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ത്യാഗങ്ങള്‍ സഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വലിയ കക്ഷിയായിട്ടും സഖ്യകക്ഷിക്ക് ഭരിക്കാന്‍ അവസരം നല്‍കിയതും അതിന് തെളിവാണ് എന്നും അദ്ദേഹം വാദിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാര തുക നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടും ഇതുവരെ അവര്‍ക്ക് ഈ തുക നല്‍കാന്‍ പിണറായി സര്‍ക്കാരിനായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വഞ്ചിച്ച സര്‍ക്കാര്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കാണിച്ച ശുഷ്‌കാന്തിയുടെ പിന്നിലെ ആത്മാര്‍ത്ഥ കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. കല്‍ക്കട്ടയില്‍ പ്രതിപക്ഷ ഐക്യറാലി സംഘടിപ്പിച്ച മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അപലപനീയമാണ് എന്ന് അദ്ദേഹം പറഞ്ഞു. മമതാ സര്‍ക്കാരിന് കേരളാ പ്രദേശ് കോണ്‍ഗ്രസ് എല്ലാ പിന്തുണയും മുല്ലപ്പള്ളി പ്രഖ്യാപിച്ചു. ബംഗാളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപടിലിനെ അപലപിക്കാന്‍ സി.പി.എം. എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. 42000 കോടിയുടെ കടത്തിലാണ് പാപ്പരായി പ്രഖ്യാപിക്കണമെന്ന് കോടതിയെ സമീപിച്ച അനില്‍ അംബാനിയുടെ പൊളിഞ്ഞ കമ്പനിക്ക് എന്തിനാണ് റാഫാല്‍ ഇടപാട് നടത്താന്‍ കരാര്‍ നല്‍കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യസത്രു സി.പി.എമ്മും ബി.ജെ.പിയുമാണ്. ബി.ജെ.പി ഈ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ല. കോണ്‍ഗ്രസ് പോരാട്ടം പ്രമുഖപാര്‍ട്ടിയായ സി.പി.എമ്മിനോടാണ്. കോണ്‍ഗ്രസ് ഏറ്റവും അനുയോജ്യരായ നേതാക്കളെയായിരിക്കും മത്സരരംഗത്തിറക്കുകയെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (41 minutes ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (52 minutes ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (2 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (2 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (2 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (3 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (3 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (3 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (4 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (4 hours ago)

Malayali Vartha Recommends