Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശബരിമല അയ്യപ്പനെ അപമാനിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനെതിരെ കേസ് എടുക്കാത്ത പൊലീസ് നടപടിയില്‍ ഹൈക്കോടതി വിശദീകരണം തേടി, ആലപ്പുഴ സ്വദേശി കെ.എ.അഭിജിത്തണ് ഹര്‍ജി നല്‍കിയത്

04 FEBRUARY 2019 06:42 PM IST
മലയാളി വാര്‍ത്ത

ശബരിമല അയ്യപ്പനെ അപമാനിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനെതിരെ കേസ് എടുക്കാത്ത പൊലീസ് നടപടിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ആലപ്പുഴ സ്വദേശി കെ.എ.അഭിജിത്തണ് ഹര്‍ജി നല്‍കിയത്. പോസ്റ്റ് ഹൈന്ദവ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാട്ടി പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സൈബര്‍ നിയമം ഉള്‍പ്പെടുന്ന കേസായതിനാല്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സ്വാമി അയ്യപ്പനെതിരെ സംസ്‌കാരശൂന്യമായ ഭാഷയിലാണ് പ്രിയനന്ദന്‍ പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ നീക്കം ചെയ്‌തെങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതോടെ ആര്‍.എസ്.എസും ബി.ജെ.പിയും ശബരിമല കര്‍മസമിതിയും മതനിന്ദ ആരോപിച്ച് സംവിധായകനെതിരെ രംഗത്തെത്തി. പൊലീസ് സുരക്ഷയില്ലാതെ വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. എന്ത് വന്നാലും നിലപാടില്‍ മാറ്റമില്ലെന്നും കൊല്ലാമെങ്കില്‍ കൊന്നോളൂ ഭീഷണിയെ ഭയക്കുന്നില്ലെന്നും താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും പ്രിയനന്ദന്‍ മറുപടിയും നല്‍കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രിയനന്ദനന്റെ ദേഹത്ത് ചാണകവെള്ളമൊഴിച്ചു. വല്ലച്ചിറയില്‍ പ്രിയനന്ദന്റെ വീടിനടുത്തുള്ള കടയുടെ മുന്നിലായിരുന്നു ആക്രമണം. അയ്യപ്പനെ അപമാനിച്ചതിന്റെ ശിക്ഷയാണെന്ന് ആക്രോശിച്ച് മര്‍ദ്ദിച്ച ശേഷമാണ് ചാണകവെള്ളം ഒഴിച്ചത്. അക്രമിയായ തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ സരോവറിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രിയനന്ദന്റെ പരാതിയെ തുടര്‍ന്നാണ് സരോവറിനെ അറസ്റ്റ് ചെയ്തത്. സരോവര്‍ തനിക്കറിയാവുന്ന ബിജെപി പ്രവര്‍ത്തകനാണെന്ന് പ്രിയനന്ദന്‍ മൊഴി നല്‍കിയിരുന്നു. മര്‍ദ്ദനത്തില്‍ പ്രിയനന്ദനന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റിലെ ഭാഷ മോശമെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും നിലപാടില്‍ മാറ്റമില്ലെന്നും ഇതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും നേരത്തെ പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. ഇത് സംഘപരിവാര്‍ ശക്തികളെ ഏറെ പ്രകോപിതരാക്കിയിരുന്നു.

പ്രിയനന്ദനെ ആക്രമിച്ചത് ആര്‍.എസ്.എസും ബി.ജെ.പിയും അല്ലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പ്രിയനന്ദനെ ആക്രമിക്കണമെങ്കില്‍ നേരത്തേ ആവാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനാധിപത്യ രീതിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അന്നത് പൊലീസ് തടഞ്ഞിരുന്നു. പോസ്റ്റിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതോടെ ബി.ജെ.പിയുടെ പ്രതിഷേധം അവസാനിച്ചെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ഇപ്പോള്‍ വീണ്ടും പരാതിയുമായെത്തിയ അഭിജിത്തിന് എന്തെങ്കിലും രാഷ്ട്രീയ താല്‍പര്യമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (35 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (45 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends