ബത്തേരിയില്‍ നിന്ന് ഓണ്‍ലൈന്‍ റിസര്‍വേഷനോടെ രണ്ടാമത്തെ 'മിന്നല്‍'

ബത്തേരിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസിയുടെ രണ്ടാമത്തെ മിന്നല്‍ സൂപ്പര്‍ എയര്‍ ഡീലക്‌സ് ബസ് സര്‍വീസ് ശനിയാഴ്ച സര്‍വ്വീസ് ആരംഭിച്ചു. രാത്രി പത്തിന് ബത്തേരിയില്‍നിന്നു പുറപ്പെടുന്ന ബസ് കല്‍പ്പറ്റ, താമരശേരി, കോഴിക്കോട്, തൃശൂര്‍, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി പുലര്‍ച്ചെ 7.20-ന് തിരുവനന്തപുരത്തെത്തും.
ഈ സ്ഥലങ്ങളിലും അങ്കമാലിയിലും(റിക്വസ്റ്റ്) മാത്രമായിരിക്കും ബസിന് സ്‌റ്റോപ്പ്. റണ്ണിംഗ് ടൈം 9.20 മണിക്കൂറാണ്. തിരുവനന്തപുരത്തുനിന്നു രാത്രി എട്ടിന് ബസ് പുറപ്പെടും. പുലര്‍ച്ചെ 5.20-ന് ബത്തേരിയിലെത്തും. നേരത്തെ കാസര്‍ഗോഡ്-തിരുവനന്തപുരം റൂട്ടില്‍ ഓടിയിരുന്ന മിന്നല്‍ ഷെഡ്യൂള്‍ ബസുകള്‍ ഉപയോഗിച്ചാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
പുതിയ സര്‍വീസിന്റെ ഓണ്‍ലൈന്‍ റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്(online.keralartc.com). കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ കൗണ്ടറുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവില്‍ ബത്തേരിയില്‍നിന്നും മാനന്തവാടിയില്‍നിന്നും തിരുവനന്തപുരത്തേക്കു ഓരോ മിന്നല്‍ സര്‍വീസുണ്ട്.
മാനന്തവാടിയില്‍നിന്നു രാത്രി ഏഴിനും ബത്തേരിയില്‍നിന്ന് രാത്രി 7.45-നുമാണ് സര്‍വീസ്. കല്‍പ്പറ്റ, താമരശേരി, പെരിന്തല്‍മണ്ണ, എറണാകുളം, ആലപ്പുഴ വഴിയാണ് ഈ ബസുകള്‍.
ഈ മാസം ആദ്യം ബത്തേരിയില്‍നിന്നു രാത്രി 9.30-ന് കോഴിക്കോട്, കുറ്റിപ്പുറം, ഗുരുവായൂര്‍, എറണാകുളം വഴി പുനലൂരിലേക്കും തിരിച്ചും ആരംഭിച്ച സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് ലാഭകരമാണെന്നുകണ്ട സാഹചര്യത്തിലാണ് ഒരു ദീര്‍ഘദൂര രാത്രികാല സര്‍വീസ് കൂടി ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























