Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എന്‍എസ്‌എസിന്‍റെ കാര്യങ്ങളില്‍ ഇടപെടാന്‍ കോടിയേരിക്കെന്തവകാശം; എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടിയേരിക്കെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

04 FEBRUARY 2019 06:01 PM IST
മലയാളി വാര്‍ത്ത

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെ ആഞ്ഞടിച്ച് ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടിയേരിക്കെതിരെയാണ് കെ. സുരേന്ദ്രന്‍റെ വിമർശനം. കോടിയേരി പരാജയം മണക്കുന്നതിനാലാണ് എന്‍എസ്‌എസ് രാഷ്ടീയ പാര്‍ട്ടി രൂപീകരിക്കണമെന്ന പ്രസ്ഥാവന നടത്തുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്‍എസ്‌എസ് ഒരു സ്വതന്ത്ര സംഘടനയാണ്. അതിന്‍റെ കാര്യങ്ങളില്‍ ഇടപെടാന്‍ കോടിയേരിക്ക് എന്ത് അവകാശമാണുള്ളതെന്നും എന്‍എസ്‌എസിന് എന്ത് ചെയ്യാനാകുമെന്ന് സി പി എമ്മിന് തെരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

എന്‍എസ്എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. സിപിഎമ്മിനെ വിരട്ടാന്‍ വരേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് സുകുമാരന്‍ നായര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. എന്‍എസ്‌എസ് പറഞ്ഞാല്‍ ആരൊക്കെ കേള്‍ക്കുമെന്ന് താമസിയാതെ അറിയാമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായി രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. വോട്ടർമാരെന്ന നിലയിലാണ് എൻഎസ്എസ്, എസ് എൻ ഡി പി നേതാക്കളെ കാണുന്നത്. സുകുമാരൻ നായർ നിഴൽ യുദ്ധം നടത്തേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എൻ എസ് എസ് നേതൃത്വം രാഷ്ട്രീയ നിലപാട് പറയുന്നത് അണികൾക്ക് പോലും ഇഷ്ടപെടുന്നില്ലെന്നും . രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ എൻ എസ് എസ് രാഷ്ടീയ പാർട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ രാഷ്ട്രീയക്കാര്‍ സമുദായ സംഘടനാ നേതാക്കളെ തേടി വരുമെന്ന ജി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് സമുദായ നേതാക്കളെന്നല്ല , മറിച്ച്‌ വോട്ടര്‍മാരെന്ന നിലയില്‍ മാത്രം അത്തരം സന്ദര്‍ശനങ്ങളെ കണ്ടാല്‍ മതിയെന്നാണ് കോടിയേരിയുടെ മറുപടി.

എന്‍എസ്‌എസ് പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്ന സിപിഎമ്മുകാരുടെ അഭിപ്രയം തെറ്റെന്ന് തെളിയിക്കാമെന്ന് എന്‍എസ്‌എസ് സംഗമത്തില്‍ സുകുമാരന്‍ നായരും തിരിച്ചടിച്ചു. അതിന് അധികം താമസമില്ലെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഇന്നലെയും സിപിഎം എന്‍എസ്‌എസ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ചങ്ങനാശ്ശേരിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സുപ്രീംകോടതിവിധിയുടെ പേരില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ശരിയോ എന്ന് നാല് വട്ടം ചിന്തിക്കണമെന്ന് മുഖ്യമന്ത്രി എന്‍എസ്‌എസിനെ ഓര്‍മ്മിപ്പിച്ചു. വനിതാ മതില്‍ ശൂ ആകുമെന്ന് ചിലര്‍ പറഞ്ഞു. എന്നിട്ടെന്തായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചങ്ങനാശ്ശേരിയില്‍ ചോദിച്ചിരുന്നു.  ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാരിനെ ശത്രു പക്ഷത്ത് നിർത്തിയത് ശരിയാണോ എന്നു ബന്ധപ്പെട്ടവർ ആലോചിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചങ്ങനാശേരിയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻഎസ്എസിന്റെ പേരു പറയാതെയായിരുന്നു പിണറായിയുടെ പരാമർശം. വിധിയുടെ പേരിൽ സർക്കാർ വിരുദ്ധ മനോഭാവവും എൽഡിഎഫ് വിരുദ്ധ മനസും സിപിഎം വിരുദ്ധ നിലപാടും സൃഷ്ടിക്കാൻ നടത്തിയ ശ്രമം ശരിയോ എന്ന് ആലോചിക്കണം. പറഞ്ഞ കാര്യങ്ങൾ വീണ്ടു വിചാരത്തോടെ ആയിരുന്നോ എന്ന് ഇവർ നാലുവട്ടം ചിന്തിക്കണം. വർഗീയതയ്ക്കെതിരെ അണി നിരക്കാൻ ബാധ്യതയുള്ളവർ ആ കടമ നിർവഹിക്കണം. നാലു വോട്ടിനുള്ള അവസരവാദ രാഷ്ട്രീയമല്ല കളിക്കേണ്ടത്. സംഘപരിവാറിനൊപ്പം നിന്ന കോൺഗ്രസിനു തിരിച്ചടി നേരിട്ടു. വനിതാ മതിൽ തകർക്കാൻ പല ഭാഗത്തു നിന്നു ഭീഷണികൾ ഉണ്ടായി. വനിതാ മതിൽ ‘ശൂ’ ആയിപ്പോകുമെന്നു കരുതിയവർക്കു തെറ്റി. വനിതാ മതിലിൽ പങ്കെടുക്കുന്നവരെ വീക്ഷിക്കുമെന്നും അവർക്കെതിരെ നടപടി എടുക്കുമെന്നും ചിലർ പറഞ്ഞു. എന്നാൽ കേരളത്തിന്റെ പുരോഗമന മനസിനു മുന്നിൽ അവരുടെ ഭീഷണികൾ വിലപ്പോയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (36 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (46 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends