Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കാഴ്ച്ചയിൽ മധ്യവയസ്കനായ ഒരു "മാന്യൻ", വാഷ്‌റൂമിൽ നിന്ന് സ്വന്തം ഇരിപ്പിടത്തിലേക്ക് എന്ന വ്യാജേനെ പിന്നിലേയ്ക്ക് വന്ന് ഞരമ്പൻ സ്വഭാവത്തെ അനുസ്മരിപ്പിച്ച് കുൽസിത പ്രവർത്തിയിലേർപ്പെട്ടു; ഉറക്കെ പ്രതികരിച്ചതോടെ അയാൾ സ്ഥലം കാലിയാക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ നേരിട്ട മോശം അനുഭവം പങ്കുവച്ച് ദിവ്യ ജോസഫ്

04 FEBRUARY 2019 08:51 PM IST
മലയാളി വാര്‍ത്ത

ജര്‍മനിയില്‍ ജോലി ചെയ്യുന്ന ദിവ്യ ജോസഫ് എന്ന യുവതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് നേരിടേണ്ടി വന്ന ഒരു ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഖത്തർ എയർവേസിലെത്തിയ ദിവ്യയോട് മധ്യവയസ്കനായ ഒരാൾ മോശമായി പെരുമാറുകയായിരുന്നു.

വാഷ്‌റൂമിൽ നിന്ന് സ്വന്തം ഇരിപ്പിടത്തിലേക്ക് എന്ന വ്യാജേനെ പിന്നിൽ നിന്ന് വരികയും പൊതു ഞരമ്പൻ സ്വഭാവത്തെ അനുസ്‌മരിപ്പിക്കയും ചെയ്തുവെന്നാണ് സംഭവത്തെക്കുറിച്ച് ദിവ്യ പറയുന്നത്. ബാഗ് കൊണ്ട് പ്രതിരോധിച്ചപ്പോള്‍ അയാള്‍ വീണ്ടും മോശമായി പെരുമാറിയെന്നും ഉറക്കെ പ്രതികരിച്ചപ്പോള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിക്കുന്നു.

എന്നാൽ ഉറക്കെ പ്രതികരിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന പുരുഷാരം പ്രതികരിക്കാത്തത് വേദനയുണ്ടാക്കിയെന്നും അരെങ്കിലും സഹായത്തിനെത്തിയിരുന്നെങ്കില്‍ ഞരമ്പനെ അപ്പോള്‍ തന്നെ നിയമത്തിന് മുന്നിലെത്തിക്കാമായിരുന്നുവെന്നും ദിവ്യ പറയുന്നു.

ദിവ്യ ജോസഫിന്‍റെ കുറിപ്പ്.......

പ്രതികരണശേഷി നഷ്ടപെട്ട പ്രവാസികളും എൻറെ പ്രിയ സഹോദരിമാരും അറിയാൻ

ഇന്ന് (4 .2.2019, 2.26 am )ദോഹയിൽ നിന്നും തിരുവനന്തപുരത്തേക് ഉള്ള ഖത്തർ എയർവേസ്‌ (QR 506) യാത്രക്കാരി ആണ് ഞാൻ.
പുലർച്ചെ രണ്ടരയോടെ ആണ് വിമാനം ലാൻഡ് ചെയ്തത്. പുറത്തേക്കിറങ്ങാൻ എല്ലാവരും തയാറായി നിൽക്കുമ്പോൾ കാഴ്ച്ചയിൽ മധ്യവയസ്കനായ ഒരു "മാന്യൻ" വാഷ്‌റൂമിൽ നിന്ന് സ്വന്തം ഇരിപ്പിടത്തിലേക്ക് എന്ന വ്യാജേനെ പിന്നിൽ നിന്ന് വരികയും പൊതു ഞരമ്പൻ സ്വഭാവത്തെ അനുസ്‌മരിപ്പിക്കയും ചെയ്തു. അതിനെ പ്രതിരോധിക്കാൻ എന്നോണം ഞാൻ എന്റെ ബാഗ് കൊണ്ട് അതിർത്തി സൃഷ്ടിച്ചപ്പോൾ വരിയിൽ എനിക്ക് മുന്നിലേക് മാറുകയും കരതലം എൻറെ തുടയിൽ അമർത്തുകയും ചെയ്തു (കൂടുതൽ കുൽസിത പ്രവർത്തികൾക്ക് സാഹചര്യം ഇല്ലാത്ത വിധം എന്റെ ബാഗ് തടസം സൃഷ്ടിച്ചതിന്റെ അമർഷം ആവാം).

35A സീറ്റിൽ യാത്ര ചെയ്ത എനിക്ക് ചുറ്റും ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു.
(2 കുട്ടികളുമായി ഒരു സ്ത്രീ മാത്രമാണ് കുറച്ചു മാറി എങ്കിലും ഉണ്ടാരുന്നത്). അവനു നേരെ ദേഷ്യവും അമർഷവും ചെന്ന് അലറി വിളിച്ച എന്നിൽ നിന്നും അവനു പോകാൻ വഴി ഉണ്ടാക്കി കൊടുക്കയും എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്ന എല്ലാ സഹയാത്രികർക്കും പെരുത്ത് നന്ദി.

ഫ്ലൈറ്റിൽ നിന്നും കണ്ണുവെട്ടിച്ചു രക്ഷപെട്ട ഈ മാന്യൻ സ്വന്തം ബാഗ്ഗജ് പോലും എടുക്കാതെ പുറത്തിറങ്ങുകയും സുഹൃത്തുക്കളുടെ സഹായത്തോടെ ബാഗ്ഗ് എടുക്കുകയും ചെയ്കയാണുണ്ടായത്.

ഇത്തരം വൃത്തികേടുകൾ കാണിച്ചിട്ട് ഇവരെ സഹായിക്കാൻ വലിയ മനസ്‌ കാണിച്ച ആ സുഹൃത്തുക്കൾക്കും പ്രത്യേകം നന്ദി.

ഫ്ലൈറ്റ് ഇറങ്ങി ഞാൻ ആദ്യം സെക്യൂരിറ്റി വിഭാഗത്തിൽ പരാതി നൽകുകയാണ് ഉണ്ടായത്. അവർ വഴി എക്സിറ് ഡോർ നു അടുത്തുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്കും. പുറത്തേക് ഇറങ്ങുമ്പോൾ ആളെ കണ്ടെത്താൻ. തോന്ന്യാസം കാണിച്ചാലും തല്ലുകൊള്ളാതെ രക്ഷപ്പെടാനും അറിയാവുന്നവരാണല്ലോ ഇവർ. ആളെ കിട്ടിയില്ല.

എയർപോർട്ടിൽ നിന്ന് കിട്ടിയ 2 നല്ല ഉപദേശങ്ങൾ ഇവിടെ ചേർക്കട്ടെ.

1. പ്രവാസികൾ ആണ് പ്രതികരിക്കില്ല. ബസ്സിലോ ഉത്സവപ്പറമ്പിലോ നിങ്ങൾക്കുള്ള സുരക്ഷ പോലും പ്രവാസികൾക്കിടയിൽ നിങ്ങൾക്ക് കിട്ടില്ല.

2. നിങ്ങൾക്ക് നിങ്ങളെ ഉള്ളു, അപ്പോ തന്നെ പിന്നിലേക് പിടിച്ചിട് 2 എണ്ണം കൊടുക്കണമായിരുന്നു. എന്ത് ചെയ്താലും പ്രതികരിക്കാത്തവരാണ് ചുറ്റും. ഇതും അവർ കണ്ണടക്കും.

(രഹസ്യ നിർദേശം: "പുറത്തു വിളിക്കാൻ വന്നവർ ഉണ്ടെങ്കിൽ വിവരം കൊടുക്ക്, ഇരുട്ടത്തേക്കു മാറ്റി നിർത്തി ഇനി ആവർത്തിക്കാതെ വിധം കൊടുത്തിട്ടേ വിടാവുള്ളു" )

പ്രവാസി സുഹൃത്തുക്കളെ ഇതിൽ നിന്നും ഒരു കാര്യം വക്തമാണ്. ഇത്തരം ദുരനുഭവം ഉണ്ടായ ആദ്യത്തെ പെണ്ണ് ഞാൻ അല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രതികരണം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നിങ്ങൾ നാട്ടിൽ മണിമേടകളും സൗധങ്ങളും കെട്ടിപ്പടുക്കാൻ ഉള്ള ഓട്ടപാച്ചിലിൽ ആവാം. പക്ഷെ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്ന നിങ്ങളുടെ വീട്ടിലെ സ്ത്രീകളും പെൺസുഹൃത്തുക്കളും ഇത്തരം നാലാം ലിംഗക്കാർക്കിടയിൽ ആണ് ജീവിക്കുന്നത്. നിങ്ങളുടെ ഈ മൗനമാണ് ചൂഷണങ്ങളുടെ അവർത്തനത്തിനു വഴി ഒരുക്കുന്നത്.

എൻറെ സഹോദരിമാരോട്
നമുക്കു വേണ്ടി സംസാരിക്കാനും പ്രതികരിക്കാനും ആദ്യം നമ്മളെ ഉള്ളു. ആരെങ്കിലും വന്നാൽ തന്നെ അത് രണ്ടാമതെ ഉള്ളു. മറ്റുള്ളവർ നമുക്കിടുന്ന മാർക്കിനെ പറ്റിയുള്ള നമ്മുടെ ഭയമാണ് ഇവരുടെ ആയുധം. നമ്മുടെ ശരീരത്തിൽ നമ്മുടെ അനുവാദം ഇല്ലാതെ കൈ വെക്കുന്നവന്‍റെ കരണം അടിച്ചു പൊട്ടിക്കാനുള്ള അവകാശം നമുക്കുണ്ട്.

ആ മാന്യൻറെ ചിത്രം ചുവടെ ചേർക്കട്ടെ. എവിടെയെങ്കിലും വെച്ച് കണ്ടാൽ നിങ്ങൾക്ക് ആദരിക്കാം. "സ്പർശനസുഖം നേടി എങ്ങനെ തടി ഊരാം" എന്ന വിഷയത്തിൽ ഈ മാന്യനെ കൊണ്ട് ഒരു വർക്ക് ഷോപ്പും നടത്തിക്കാം..

NB: പരാതി കൊടുത്ത എന്നോട് പറയാനുള്ളത് പരസ്പരം പറഞ്ഞു എന്നെ അറിയിച്ച സഹയാത്രികർ അറിയാൻ: ഫ്ലൈറ്റ് യാത്രക്കിടയിൽ ചിലപ്പോ തട്ടലും മുട്ടലും ഒക്കെ ഉണ്ടായെന്നിരിക്കും എന്നഭിപ്രായപ്പെട്ട ചുവന്ന ടീഷർട്ടും ചുവപ്പിൽ കറുത്ത കളം ഉള്ള ഷർട്ട് ഇട്ട യുവകോമളന്മാരെ.. അറിയാത്ത തട്ടലും അറിഞ്ഞുള്ള തട്ടലും തിരിച്ചറിയാനുള്ള സെൻസർ പെണ്ണുടലിന്‍റെ സ്വാഭാവികത ആണ്. സോ, അധികം മുട്ടാൻ പോവേണ്ട ഇപ്പോഴും ഭാഗ്യം തുണയ്ക്കണം എന്നില്ല.

കൃത്യമായി ഇവന്റെ ഫോട്ടോ എടുത്ത രഞ്ജിത്തേട്ടന് റൊമ്പ നൻഡ്രി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (36 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (46 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends