Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഭർതൃ വീട്ടിൽ പ്രവേശിപ്പിക്കാനും, കുട്ടികളെ കാണാന്‍ അനുവദിക്കണമെന്നുമുള്ള കനകദുര്‍ഗയുടെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

05 FEBRUARY 2019 09:15 AM IST
മലയാളി വാര്‍ത്ത

യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി നല്‍കിയത്.പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറയുക.

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍.ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് നടത്തണമെന്നും കനകദുര്‍ഗ ആവശ്യപ്പെടുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും ഒരു മണിക്കൂറോളം വാദം കേട്ടശേഷം വിധിപറച്ചില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കനകദുര്‍ഗയ്ക്ക് വേണ്ടി അഭിഭാഷകയാണ് ഹാജരായത്.

സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രേഖകളടക്കം ഇന്നലെ കോടതിയില്‍ ഹാജരാക്കി. സുപ്രീംകോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചു. ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനകദുര്‍ഗ വനിതാ ഷെല്‍ട്ടറിലാണ് താമസിക്കുന്നത്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

ശബരിമല സന്ദര്‍ശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ കനകദുര്‍ഗയെ പ്രവേശിപ്പിച്ചിരുന്നില്ല.ഈ സാഹചര്യത്തിൽ കനകദുർഗയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ കനകദുർഗയെ താമസിപ്പിച്ചി‌ട്ടുള്ള സംരക്ഷണ കേന്ദ്രത്തിലെ അഡ്‌മിനിസ്‌ട്രേറ്റർക്ക് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുംവരെ കനകദുർഗയ്‌ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം, നടക്കാം. എന്നാൽ വിധി ഞങ്ങൾ നടപ്പാക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കൈപ്പടയിലെഴുതിയ കത്ത് പെരിന്തൽമണ്ണയിൽ നിന്നുതന്നെയാണ് പോസ്‌റ്റ് ചെയ്‌തിട്ടുള്ളത്. അഡ്‌മിനിസ്‌ട്രേറ്ററുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിധി നടപ്പാക്കുന്ന സമയത്ത് അഡ്‌മിനിസ്ട്രേറ്റര്‍ ഡ്യൂട്ടി സ്ഥലത്തുനിന്ന് മാറി നില്‍ക്കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശപ്രകാരം കനകദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

പൊലീസ് സുരക്ഷയൊരുക്കിയിട്ടും വധഭീഷണിയുണ്ടെന്ന് കനകദുർഗയ്‌ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു പ്രതികരിച്ചിരുന്നു. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ കനകദുർഗ അനുഭവിക്കുന്നതെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. ശബരിമല ദര്‍ശനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് താനെന്നും . സമൂഹമാധ്യമങ്ങളില്‍ തന്‍റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച്‌ കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും ബിന്ദു വ്യക്തമാക്കുന്നു. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും, ആക്രമണസാധ്യത പൊലീസ് തള്ളിക്കളയുന്നില്ലെന്നും വ്യക്തമാക്കിരുന്നു.

ഭര്‍ത്താവും ബന്ധുക്കളും കൈയൊഴി‌ഞ്ഞ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും, സന്ദർശകരെ കാണാനും ഫോൺ വിളിക്കുന്നതിനും വിലക്കുണ്ടെന്നും ബിന്ദു പറഞ്ഞിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത പൊലീസടക്കം മൂന്ന് പൊലീസുകാരെയാണ് ബിന്ദുവിന്‍റെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. വീട്ടിലും, യാത്രാവേളകളിലും ഇവരുടെ കാവലുണ്ട്.

ശബരിമല ദർശനത്തിനുശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മർദനമേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കനകദുര്‍ഗയുമായി വീട്ടിലേയ്ക്ക് മടങ്ങിയെത്തി ഭർത്താവ് കൃഷ്‍ണനുണ്ണിയുമായി പൊലീസ് സംസാരിച്ചെങ്കിലും കനകദുർഗയെ വീട്ടിൽ കയറ്റുന്നതിന് എതിരായിരുന്നു. ഇതേത്തുടർന്നായിരുന്നു കനകദുർഗ കോടതിയെ സമീപിച്ചത്.

ഭര്‍ത്തൃവീട്ടില്‍ പ്രവേശിപ്പിക്കാനും കുട്ടികളെ കാണാന്‍ അനുവദിക്കണമെന്നുമുള്ള കനകദുര്‍ഗയുടെ ഹര്‍ജിയില്‍ പുലാമന്തോള്‍ ഗ്രാമന്യായാലയം പുറപ്പെടുവിക്കുന്ന വിധി നിര്‍ണ്ണായകമാണ്. ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ തനിക്ക് വീട്ടില്‍ പ്രവേശിച്ച്‌ ഭര്‍ത്താവും കുട്ടികളുമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന കനകദുര്‍ഗയുടെ ആവശ്യത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശകമ്മിഷന്‍ ഉത്തരവ് ഇട്ടുകഴിഞ്ഞു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയത്.

ജനുവരി 15-ന് വീട്ടിലെത്തിയ തന്നെ ഭര്‍ത്തൃമാതാവ് മര്‍ദിച്ചതായും കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലാണ് കണ്ടെതെന്നും പരാതിയില്‍ പറയുന്നു. താന്‍ വീട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ ഭര്‍ത്താവ് വീടുപൂട്ടി മക്കളുമായി കടന്നതായും പെരിന്തല്‍മണ്ണ പൊലീസ് ഭര്‍ത്താവിനെ കണ്ടെത്തിയെങ്കിലും വീട് തുറന്നുനല്‍കാന്‍ സന്നദ്ധനായില്ലെന്നും പരാതിയിലുണ്ട്.സുപ്രീംകോടതി ഉത്തരവിലൂടെ പൊലീസ് സംരക്ഷണം ലഭിച്ച തനിക്ക് വീട്ടില്‍ക്കയറാന്‍ സാഹചര്യമൊരുക്കണമെന്നും കനകദുര്‍ഗ പരാതിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തന്നെയാണ് കനകദുര്‍ഗ മര്‍ദ്ദിച്ചതെന്ന് പ്രായമേറെയുള്ള ഭര്‍ത്താവിന്റെ അമ്മയും പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (38 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (44 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (47 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (59 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends