Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിഷേധം ഇങ്ങനെയും; ബി ജെ പി പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയത് തലയില്‍ ഹെല്‍മെറ്റ് ധരിച്ച്

08 FEBRUARY 2019 02:20 PM IST
മലയാളി വാര്‍ത്ത

ബി ജെ പി പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയത് തലയില്‍ ഹെല്‍മെറ്റ് ധരിച്ച്. ഛത്തീസ്ഗഢില്‍ ബുധനാഴ്ച ബി ജെ പി പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവർത്തകരാണ് പ്രതിഷേധ സൂചകമായി തലയിൽ ഹെൽമറ്റ് ധരിച്ചിരുന്നത്. ഇത് ഏറെ ചർച്ചാ വിഷയമായി മാറി.

ശനിയാഴ്ച ദ വോയ്‌സ് എന്ന ന്യൂസ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ സുമിത് പാണ്ഡേയ്ക്ക്‌ റിപ്പോര്‍ട്ടിങ്ങിനിടെ ബി ജെ പി നേതാക്കളില്‍നിന്ന് മര്‍ദനമേറ്റിരുന്നു. ഈ സംഭവത്തോടുള്ള പ്രതിഷേധ സൂചകമായാണ് ബി ജെ പി പരിപാടിയില്‍ ഹെല്‍മെറ്റ് ധരിച്ച് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയത്. കൈയില്‍ മൈക്കും തോളില്‍ ക്യാമറയും ചിലരുടെ കൈയില്‍ പേനയുമായി ബൈക്കില്‍ അല്ലാതിരിരുന്നിട്ടും ഹെല്‍മറ്റ് ധരിച്ചെത്തിയത് മാധ്യമപ്രവർത്തകർക്കെതിരായ അക്രമത്തിനെതിരെ ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് അവർ പറയുന്നു. ഇത്തരം ആക്രമണങ്ങള്‍ ഇനിയുണ്ടാവാതിരിക്കാനും ബിജെപിക്കെതിരെ പ്രതിഷേധിക്കാനുമാണ് ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

ദി വോയിസസ്' എന്ന പോര്‍ട്ടലില്‍ ജോലി ചെയ്യുന്ന സുമാന്‍ പാണ്ഡേ എന്ന മാധ്യമപ്രവര്‍ത്തകനാണ് ശനിയാഴ്ച ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്. ബിജെപി ജില്ലാ തല നേതാക്കളുടെ യോഗം റെക്കോര്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ഇത്. തള്ളിയിടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ തലയ്ക്ക് പരുക്കേറ്റു.

'ബിജെപി യോഗത്തിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു ഞാൻ. ഈ സമയം ബിജെപി നേതാക്കൾ പരസ്പരം എന്തിന്റെയോ പേരിൽ തർക്കിക്കുന്നത് കണ്ടു. ഇത് പകർത്തിയെന്ന് ആരോപിച്ച് രാജീവ് അഗർവാളും ഉത്കർഷ് ത്രിവേദി എന്ന മറ്റൊരാളും വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മർദിക്കുകയും ബലംപ്രയോഗിച്ച് വീഡിയോ ഡിലീറ്റ് ചെയ്യിക്കുകയുമായിരുന്നു- പാണ്ഡേ പറഞ്ഞു. മർദനത്തിന് ശേഷം 20 മിനിറ്റ് നേരം തന്നെ മീറ്റിംഗിലിരുത്തി. അതുകഴിഞ്ഞ് പുറത്ത് വന്ന ഞാൻ മറ്റുള്ള മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തുടര്‍ന്ന് സുമിത്തിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സുമിത്തിന്റെ പരാതിയില്‍ രാജീവ് അഗര്‍വാള്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമാന രീതിയിൽ, ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് നേരെ കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ഭാഗത്തു നിന്നും പ്രതിഷേധം ശക്തമായിരുന്നു. സംസ്ഥാനത്തുടനീളം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി– സംഘപരിവാര്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് നേതാക്കളെ ബഹിഷ്കരിച്ചു മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. മാധ്യമ പ്രവര്‍ത്തകർക്ക് നേരെ നടക്കുന്ന ആക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാർത്താസമ്മേളനങ്ങൾ പത്രപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ പത്രസമ്മേളനവും കോഴിക്കോട്ടെ പത്രപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു.

ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.പി.ശശികലയുടെ വാര്‍ത്താസമ്മേളനത്തിന് പ്രസ് ക്ലബ് വേദി വിട്ട് നല്‍കാനാവില്ലെന്ന് കോട്ടയത്തെ കമ്മിറ്റിയും തീരുമാനമെടുത്തു. മാധ്യമപ്രവര്‍ത്തകർക്ക് നേരെ നടക്കുന്ന ആക്രമങ്ങളിൽ നേതാക്കളുടെ മൗനം തുടുരുന്ന സാഹചര്യത്തിലായിരുന്നു നടപടി.

ഇരുപതിലേറെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. സെക്രട്ടേറിയറ്റിലേയ്ക്ക് ശബരിമല കര്‍മ്മസമിതി നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തവേ കൈരളി കാമറാവുമണ്‍ ഷാജിലയെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമായിരുന്നു തലസ്ഥാനത്ത് മാധ്യമവേട്ടയുടെ തുടക്കം. ഹര്‍ത്താലിന്റെ ഭാഗമായുള്ള ബിജെപി പ്രകടനത്തിനിടെയും മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു. മാധ്യമങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന രീതിയായിരുന്നു ബിജെപി ആർഎസ്എസ് പ്രവർത്തകർ നടത്തിയിരുന്നത്.

മനോരമ ന്യൂസ് ക്യാമറാമാന്‍ ജയന്‍ കല്ലുമല, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു മാത്യു എന്നിവര്‍ക്ക് പരുക്കേറ്റു. മിഠായിത്തെരുവിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മീഡിയവണ്‍ കാമറാമന്‍ എം.എ ഇര്‍ഷാദിനും കൊല്ലത്ത് ബിജെപി മാര്‍ച്ചിനിടെ മംഗളം ഫോട്ടോഗ്രാഫര്‍ ജയമോഹന്‍ തമ്പിക്കും മര്‍ദനമേറ്റു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (14 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends