Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പൊലീസിന് തലവേദനയായിരുന്ന, തിരുവനന്തപുരം നഗരത്തിലെ പ്രധാന മാല മോഷ്ടാവിനെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ കുടുക്കി

08 FEBRUARY 2019 08:26 PM IST
മലയാളി വാര്‍ത്ത

പൊലീസിന് തലവേദനയായിരുന്ന, തിരുവനന്തപുരം നഗരത്തിലെ പ്രധാന മാല മോഷ്ടാവിനെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ കുടുക്കി. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറിന്റെ സമയോചിത ഇടപെടലിലൂടെ നഗരത്തിലെ ധാരാളം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയായ പൂജപ്പുര സ്വദേശി സജീവ് (38) ആണ് പിടിയിലായത്. സംഭവം ഇങ്ങനെയാണ്, ബുധനാഴ്ച രാവിലെ പൂജപ്പുരയില്‍ വെച്ച് വൃദ്ധയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരന്‍ അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചു കടന്നു കളഞ്ഞു. വിവരം ഉടന്‍ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തി. ഉടന്‍ നഗരത്തിലെ എല്ലാ പൊലീസുകാര്‍ക്കും വയര്‍ലസ് സന്ദേശം പാഞ്ഞു.

മാല പൊട്ടിക്കുന്നത് സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യത്തില്‍ നിന്നും മോഷ്ടാവിന്റെയും ബൈക്കിന്റെയും സൂചനകള്‍ പൊലീസിന് ലഭിച്ചു. ആ വിവരവും വയര്‍ലസ് സൈറ്റിലൂടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും എല്ലാ പൊലീസുകാര്‍ക്കും കൈമാറി. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ ഒരു നമ്പര്‍ മായ്ച്ച് കളഞ്ഞിരുന്നു. മാത്രമല്ല പ്രതി ഹെല്‍മറ്റും ധരിച്ചിരുന്നതിനാല്‍ പെട്ടെന്ന് കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. പക്ഷെ, ഏതൊരു ക്രൈമിലും കുറ്റവാളി വിട്ട്‌പോകുന്നൊരു തെളിവ് കാണും. അത് കണ്ടെത്തുന്നതിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മിടുക്ക്. ആ മിടുക്ക് മ്യൂസിയം സ്‌റ്റേഷനു മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ബിജു എന്ന ഉദ്യോഗസ്ഥന്‍ കാണിച്ചുതന്നു. തന്റെ വയര്‍ലെസ് സെറ്റിലൂടെ സന്ദേശം കേട്ടപ്പോള്‍ മുതല്‍ ബിജു റോഡിലും പരിസരത്തും നിരീക്ഷണം നടത്തിയിരുന്നു. അതിന് ശേഷമാണ് പ്രതിയുടെയും ബൈക്കിന്റെയും സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചത്. അതോടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി.

വയര്‍ലെസ് സന്ദേശത്തില്‍ അറിയിച്ച നമ്പരിലുള്ള ബൈക്ക് കനകക്കുന്നിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തി. നമ്പരില്‍ ക്രിതൃമം കാട്ടിയതിനാല്‍ പ്രതിക്ക് രക്ഷപെടാനുള്ള വഴിയാകാം. അതൊകൊണ്ട് മണിച്ചിത്രത്താഴിട്ട് പൂട്ടണമെന്ന് തീരുമാനിച്ചു. വാഹനം പരിശോധിച്ചപ്പോള്‍ പിന്നിലെ ടയറിന്റെ മുകളിലെ ക്രാഷ്ഗാര്‍ഡില്‍ ഒരു ചിത്രം വരച്ചത് ശ്രദ്ധയില്‍പ്പെട്ടു. അതും സി.സി.ടി.വി ദൃശ്യവും പരിശോധിച്ചപ്പോള്‍ ഒന്നാണെന്ന് മനസിലായി. അതോടെ വാഹനം നിരീക്ഷിച്ച ശേഷം മ്യൂസിയം പൊലീസില്‍ വിവരം അറിയിച്ചു. അല്‍പനേരം കഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വന്ന യുവാവിനെ പൊലീസ് എത്തും വരെ ബിജു തടഞ്ഞു നിര്‍ത്തി. യുവാവുമായി സ്റ്റേഷനില്‍ ചെന്ന പൊലീസ് വീണ്ടും സി.സി. ടി.വി ദൃശ്യം പരിശോധിച്ചു. മോഷ്ടാവ് അയാളാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

ഇതിനിടെ ഷാഡോ പൊലീസെത്തുകയും മുമ്പ് നടന്നിട്ടുള്ള മാല മോഷണ കേസുകളിലും ഉള്‍പ്പെട്ടിരുന്ന പൂജപ്പുര സ്വദേശി സജീവ് (38) ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രതിയെ കണ്ടെത്തുന്നതിന് നിര്‍ണായക ഇടപെടല്‍ നടത്തിയസിറ്റി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ബിജുകുമാര്‍ തിരുവല്ലം വണ്ടിത്തടം സ്വദേശിയാണ്. ബിജുകുമാറിനെ സിറ്റി പോലീസ് കമ്മീഷണര്‍ അഭിനന്ദിച്ചു. വൃദ്ധയോട് ഇടവഴിയില്‍ വെച്ച് വഴി ചോദിച്ച സജീവ് അവരുടെ കഴുത്തിലെ മാല വലിച്ച് പൊട്ടിച്ച ശേഷം ബൈക്കില്‍ പോവുകയായിരുന്നു. സജീവിന്റെ കയ്യില്‍ കടന്ന് പിടിച്ച വൃദ്ധ ബൈക്ക് മുന്നോട്ട് എടുത്തപ്പോള്‍ റോഡില്‍ വീഴുകയും ചെയ്തു. അവര്‍ നിലവിളിച്ചെങ്കിലും പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. ദീര്‍ഘനാളായി വൃദ്ധയെ നിരീക്ഷിച്ച ശേഷമാണ് മോഷണം ആസൂത്രണം ചെയ്‌തെന്നാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (12 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (16 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (22 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (32 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (41 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (5 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (5 hours ago)

Malayali Vartha Recommends