Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ട; പി.കെ കുഞ്ഞനന്തന് ചികിത്സയ്ക്ക് പരോളിന്റെ ആവശ്യമില്ല; സർക്കാർ അഭിഭാഷകനെ വിമർശിച്ച് ഹൈക്കോടതി

08 FEBRUARY 2019 01:33 PM IST
മലയാളി വാര്‍ത്ത


ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഐഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി.

സഹായത്തിനായി സ്ഥിരം ആളുകളെ ആവശ്യമാണെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന്റെ അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റ ഭാര്യയും ആര്‍എംപി നേതാവുമായ കെ.രമ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

കുഞ്ഞനന്തന് പരോള്‍ ലഭിച്ച ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. നിങ്ങളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനെ ഹൈക്കോടതി ഇന്ന് വിമർശിച്ചു.

പാർട്ടി പരിപാടികളിൽ പങ്കെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുഞ്ഞനന്തന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. കുഞ്ഞനന്തന് ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്രകാലം വേണ്ടിവരുമെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

നേരത്തെ , അന്യായമായി പരോള്‍ അനുവദിക്കുന്നതിനെതിരെ സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. പരോള്‍ അനുവദിക്കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയാണെന്നും ഇതില്‍ വിവേചനമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.

പി.കെ കുഞ്ഞനന്തന്‍ അസുഖമാണെന്ന് കാണിച്ച് അടിയന്ത പരോള്‍ വാങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്നാണ് രമ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. മുമ്പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ അസുഖം ഉണ്ടെങ്കില്‍ ചികിത്സ നല്‍കണം, പരോളല്ല വേണ്ടതെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

2014 ജനുവരിയിലാണ് കുഞ്ഞനന്തനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2016-ൽ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമുളള ആദ്യ 20 മാസത്തിനുളളില്‍ കുഞ്ഞനന്തന് 15 തവണ പരോള്‍ അനുവദിച്ചിരുന്നു.

ഒടുവില്‍ പരോളിലിറങ്ങിയപ്പോഴും പി.കെ കുഞ്ഞനന്തന്റെ പരോള്‍ കാലാവധി സര്‍ക്കാര്‍ മൂന്നാമതും നീട്ടിനല്‍കിയിരുന്നു. ഇതോടെ പരോള്‍വാസം 45 ദിവസമായി വര്‍ധിച്ചിരുന്നു. 2014 ജനുവരിയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് ഇതുവരെ 389 ദിവസത്തെ പരോളാണ് ലഭിച്ചത്.

നിലവില്‍ സിപിഐഎഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് കുഞ്ഞനന്തന്‍. ജയിലില്‍ ആയതിന് ശേഷം നടന്ന രണ്ട് സിപിഐഎം സമ്മേളനങ്ങളിലും കുഞ്ഞനന്തനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. പരോളില്‍ പുറത്തുവന്ന് ഏരിയ സമ്മേളനത്തിലും കുഞ്ഞനന്തന്‍ പങ്കെടുത്തിരുന്നു.

സംസ്ഥാനത്തെ മറ്റൊരു തടവുകാരനും ഇത്രയധികം പരോള്‍ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ വൃത്തങ്ങളില്‍ നിന്നുളള സൂചന. അതേസമയം ചട്ടപ്രകാരമാണ് എല്ലാം നടന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (14 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends