Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശൂര്‍ സീറ്റിലെ ചൊല്ലി ബി.ജെ.പി- ബി.ഡി.ജെ.എസ് പോര് മുറുകുന്നു... കെ. സുരേന്ദ്രനെ തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

08 FEBRUARY 2019 01:38 PM IST
മലയാളി വാര്‍ത്ത

ശബരിമല സമരത്തിലൂടെ ഭക്തരുടെ വികാരമായി മാറിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചപ്പോഴാണ് തുഷാറിന്റെ പുലികളി പൂരങ്ങളുടെ നാട്ടില്‍ വേണ്ടെന്നും ഇവിടെ മത്സരിക്കാന്‍ ബി.ജെ.പിയുടെ പുലിക്കുട്ടി സുരേന്ദ്രന്‍ മതിയെന്നും ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ആവശ്യപ്പെട്ടത്. ഇതോടെ സീറ്റ് ചര്‍ച്ചയുടെ തുടക്കം മുതലേ ഉണ്ടായിരുന്ന മുറുമുറുപ്പ് വെടിക്കെട്ടിലേക്ക് നീങ്ങുകയാണ്. യോഗം ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുഷാറിനെ കളത്തിലിറക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

ബി.ഡി.ജെ.എസിന് വലിയ സ്വാധീനം ഇല്ലാത്ത മണ്ഡലമാണ് തൃശൂര്‍. അതേസമയം ബി.ജെ.പിക്ക് വേരോട്ടവുമുണ്ട്. ശബരിമലയില്‍ യുവതീപ്രവേശനത്തെ എതിര്‍ത്ത് സമരം നടത്തിയവരില്‍ നല്ലൊരു വിഭാഗം തൃശൂരില്‍ നിന്നുള്ള ബിജെപി - ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. അവരുടെ വികാരങ്ങള്‍ പാര്‍ട്ടി കണക്കിലെടുത്തില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. എന്‍.എസ്.എസ് തൃശൂരിലെ പ്രധാനപ്പെട്ട വോട്ട് ബാങ്കാണ്. അവര്‍ പാര്‍ട്ടിയോട് കൂടുതല്‍ അടുക്കുകയും സി.പി.എമ്മുമായി അകലുകയും ചെയ്ത സാഹചര്യത്തില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഉചിതമായിരിക്കും. അല്ലെങ്കില്‍ എ.എന്‍ രാധാകൃഷ്ണനെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്നും ജില്ലാ നേതാക്കള്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ കെ.സുരേന്ദ്രനെ വെട്ടാന്‍ നടക്കുന്ന സംസ്്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള സീറ്റ് നല്‍കാന്‍ തയ്യാറല്ലെന്നാണ് സൂചന. ശബരിമല സമരത്തിലൂടെ സുരേന്ദ്രന്‍ ഉണ്ടാക്കിയെടുത്ത ഇമേജ് മറ്റ് പല നേതാക്കള്‍ക്കും സഹിക്കാനായിട്ടില്ല. സുരേന്ദ്രന്‍ ജയിലില്‍ ആയി ഒരാഴ്ച കഴിഞ്ഞാണ് ശ്രീധരന്‍പിള്ള കാണാന്‍ പോയത്. അതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. മാത്രമല്ല ശബരിമല സമരം പരാജയമാണെന്ന് ശ്രീധരന്‍പിള്ള പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ബിഡിജെഎസ് ആവശ്യപ്പെട്ട എട്ട് സീറ്റുകളില്‍ ഒന്നാണ് തൃശൂരെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ബി.ഡി.ജെ.എസിനെ മുന്‍നിര്‍്ത്തി സുരേന്ദ്രനെ വെട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുണ്ട്. 

സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായാല്‍ തൃശ്ശൂരില്‍ ജയിക്കുകയോ നല്ല ഭൂരിപക്ഷം നേടുകയോ ചെയ്യാമെന്ന് സംസ്ഥാന പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ബിഡിജെഎസുമായിള്ള സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ് എന്ന നിലപാടിലാണ് സംസ്ഥാനനേതൃത്വം. പലയിടങ്ങളിലും പാര്‍ട്ടി നേതാക്കള്‍ക്ക് പകരം പൊതുസമ്മതരെ നിര്‍ത്താനുള്ള നീക്കത്തിനെതിരെയും പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്. എം.ടി രമേശിന് പകരം സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമെന്ന് അവിടുത്തെ നേതാക്കളും ആവശ്യപ്പെടുന്നു. എന്നാല്‍ നായര്‍, ക്രിസ്ത്യന്‍ വോട്ട് നിര്‍ണായകമായ പത്തനംതിട്ടയില്‍ അത്തരത്തിലുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാണ് സംസ്്ഥാന, ദേശീയനേതൃത്വം കണക്ക്കൂട്ടുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (14 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends