Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച്‌ അറിയില്ല; ആര്‍എസ്‌എസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തള്ളി ശ്രീധരന്‍ പിള്ള

08 FEBRUARY 2019 03:29 PM IST
മലയാളി വാര്‍ത്ത

ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റിയുള്ള വാർത്തകളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച്‌ അറിയില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. മോഹന്‍ ലാലിന്റെ മത്സര സാധ്യതയെ കുറിച്ചോ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല എന്നദ്ദേഹം പ്രതികരിച്ചു. മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര്‍ വര്‍മ്മയെയും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പെടുത്തിയ ആര്‍എസ്‌എസ് റിപ്പോര്‍ട്ടും ബിജെപി ശ്രീധരന്‍ പിള്ള തള്ളി. അങ്ങനെ ഒരു പട്ടിക ആര്‍എസ്‌എസിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പുതുമുഖങ്ങള്‍ വരണമെന്നാണ് ബിജെപി നിലപാട്. ടിപി സെന്‍കുമാര്‍ മത്സര സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിലെ മത-സാമുദായിക സംഘടനകള്‍ക്ക് ബി.ജെ.പിയോടുള്ള എതിര്‍പ്പ് മാറിയിട്ടുണ്ടെന്നും പിള്ള കോഴിക്കോട് പറഞ്ഞു.

കേരളത്തിലെ ബിജെപിയുടെ ലോകസഭാ തിരഞ്ഞെടുപിന് ചുക്കാന്‍ പിടിക്കുന്നത് ആര്‍എസ്എസ് ആണ്. കേരളത്തിനു പുറമെ രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലും പ്രചരണ ചുമതല ആര്‍എസ്എസിനാണ്. ഇത്തവണ വന്‍ പദ്ധതിയാണ് ബിജെപിക്കായി കേരളത്തില്‍ ആര്‍എസ്എസ് ഒരുക്കുന്നത്. ബിജെപിയിലെ പ്രമുഖ നേതാക്കളല്ല ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മറിച്ച് 10 മണ്ഡലങ്ങളിലേക്കും 10 പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേയാണ് ആര്‍എസ്എസ് നിര്‍‌ദ്ദേശിച്ചിരിക്കുന്നതെന്നും .പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത് .

2014 ലെ പൊതു തിരഞ്ഞെടുപ്പ് മുതലാണ് തെരഞ്ഞെടുപ്പിന്‍റെ പ്രചരണ ചുമതല ആര്‍എസ്എസ് ഏറ്റെടുത്തത്. ശബരിമല വിഷയം സജീവമായി തുടരുന്ന കേരളത്തില്‍ പുതു തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആര്‍എസ്എസ് പരീക്ഷിക്കുന്നത്.

മണ്ഡലങ്ങളില്‍ ആര്‍ക്കൊക്കെയാണ് മുന്‍തൂക്കം ലഭിക്കുകയെന്നറിയാന്‍ ആര്‍എസ്എസ് പ്രത്യേകം സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വേയില്‍ തിരുവനന്തപുരത്ത് മോഹന്‍ലാലിനാണ് മുന്‍തൂക്കം ലഭിച്ചത്. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് നടന്‍ വ്യക്തമാക്കിയത്. ബിജെപിയ്ക്ക് വേണ്ടി മോഹൻലാലിലെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഒ രാജഗോപാൽ എംഎൽഎയായിരുന്നു ആദ്യം വെളിപ്പെടുത്തിയത്. എന്നാൽ പിന്നീട് ലാൽ ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചേക്കില്ലെന്ന വിലയിരുത്തലുകള്‍ക്ക് പിന്നാലെ ബിജെപിയ്ക്ക് വേണ്ടി ലാൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ പരന്നു. മോഹൻലാലിന്‍റെ ജനപ്രീതിയും രാഷ്ട്രീ പ്രവേശവും സംബന്ധിച്ച് ആര്‍എസ്എസ് ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ താൻ രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ മോഹൻലാൽ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ പേരാണ് കൊല്ലം മണ്ഡലത്തില്‍ നിന്നും ആര്‍എസ്എസ് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളുടെ പോരായ്മകളും സാധ്യതകളുമെല്ലാം ആര്‍എസ്എസ് പട്ടികയില്‍ വ്യക്തമാക്കിയിരുന്നു എന്നാൽ അതെല്ലാം ശ്രീധരൻ പിള്ള തള്ളി.

നേരത്തേ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ പേര് പത്തനംതിട്ടയില്‍ ഉയര്‍ന്ന് കേട്ടിരുന്നു. ശബരിമല സമരത്തിന്‍റെ മുന്‍പന്തിയില്‍ നിന്ന് സമരത്തെ നിയന്തരിക്കാനും പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം നേടാനും കെ സുരേന്ദ്രന് കഴിഞ്ഞെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ശബരിമല സമരത്തിന്‍റെ ഭാഗമായുള്ള കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന സുരേന്ദ്രന് നിലവില്‍ പത്തനംതിട്ട മണ്ഡലത്തില്‍ വിലക്കുണ്ട്. അതുകൊണ്ട് സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിച്ചാല്‍ പ്രചരണം തിരിച്ചടിയാകുമെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (57 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends