Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി സര്‍ക്കാറിന്റെ ആയിരം ദിനം പൊടിപൊടിക്കാന്‍ ഒമ്പതര കോടി; പ്രളയത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തികബാദ്ധ്യത നേരിട്ടതിനാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ കൈക്കൊളളുന്നെന്ന് പറയുന്ന സര്‍ക്കാര്‍ ആയിരം ദിനാഘോഷത്തിനായി കോടികണക്കിന് രൂപ ചെലവിടുന്നു

08 FEBRUARY 2019 05:08 PM IST
മലയാളി വാര്‍ത്ത

ഇടത് സര്‍ക്കാര്‍ മന്ത്രിസഭയുടെ ആയിരം ദിനാഘോഷം നടത്തുന്നത് കോടിക്കണക്കിന് രൂപ ചെലവിട്ട്. പ്രളയത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തികബാദ്ധ്യത നേരിട്ടതിനാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ കൈക്കൊളളുന്നെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ആയിരം ദിനാഘോഷത്തിനായി കോടികണക്കിന് രൂപ ചെലവിടുന്നത്. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം, നവോത്ഥാന സമ്മേളനങ്ങള്‍, കൂട്ടായ്മകള്‍ തുടങ്ങിയ പരിപാടികള്‍ കെങ്കേമമായി നടത്താനാണ് തീരുമാനം. മുന്‍കാലങ്ങളില്‍ മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ആയിരം ദിനം ആഘോഷിക്കുന്നത്.

നവോത്ഥാന മൂല്യ സംരക്ഷണസമിതിയുടെ പേരില്‍ അടുത്ത മാസം 12 മുതല്‍ എല്ലാ ജില്ലകളിലും നവോത്ഥാന സമ്മേളനങ്ങള്‍ നടത്താനാണ് തീരുമാനം. ഇതിന്റെ മുഴുവന്‍ ചിലവും സര്‍ക്കാരാണ് വഹിക്കുന്നത്. നിയമസഭയില്‍ എംഎല്‍എമാരായ പി.ടി തോമസ്, ഐ.സി ബാലകൃഷ്ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യത്തിനാണ് 954 ലക്ഷം രൂപയാണ് ആഘോഷത്തിനായി വകയിരുത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ആഘോഷപരിപാടികള്‍ ചെലവ് ചുരുക്കി സംഘടിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കുമോ എന്ന എംഎല്‍എമാരുടെ ചോദ്യത്തിന് ആഘോഷപരിപാടികള്‍ ചെലവ് കുറഞ്ഞ രീതിയില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുളളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രളയക്കെടുതി മറികടക്കാന്‍ പ്രളയസെസ് വരെ ഏര്‍പ്പെടുത്തിയും ഫെസ്റ്റിവലുകള്‍ ഒഴിവാക്കുകയും ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ 1000 ദിവസം കോടികള്‍ പൊടിപൊടിച്ച് ആഘോഷിക്കാനൊരുങ്ങുന്നത്.
ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോടും സമാപന സമ്മേളനം തിരുവനന്തപുരത്തുമാണ് നടത്തുന്നത്. എല്ലാ ജില്ലകളിലും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന എക്‌സിബിഷന്‍,വികസന സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ജില്ലകളിലുമായി 1000 പുതിയ വികസന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും ഉദ്ഘാടനവും നടത്തും.

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിനെക്കുറിച്ചുളള ചോദ്യവും മുഖ്യമന്ത്രി നല്‍കിയ മറുപടിയും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കുമെന്നും സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നും നേരത്തെ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. കൂടാതെ ഇത്തവണത്തെ ബഡ്ജറ്റില്‍ നവകേരള നിര്‍മ്മാണത്തിനായി പ്രളയസെസ് ഏര്‍പ്പെടുത്തിയിരുന്നു. ജിഎസ്ടിയില്‍ 12,18,28 ശതമാനം സ്ലാബുകളില്‍ വരുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ഒരു ശതമാനം പ്രളയസെസ് രണ്ടുവര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയത്.നിയമനങ്ങള്‍ അത്യാവശത്തിന് മാത്രമെ നടത്തുകയുളളുവെന്നും ഉദ്യോഗസ്ഥര്‍ക്കും മറ്റും പുതിയ കാറുകള്‍ വാങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

പ്രളയത്തെ തുടര്‍ന്ന് സാമ്പത്തിക ഞെരുക്കം മറികടക്കാനായി ഫിലിം ഫെസ്റ്റിവലും, സ്‌കൂള്‍ കലോത്സവവും ചെലവ് ചുരുക്കിയാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്.യുവജനോത്സവം, കലോത്സവം, വിനോദസഞ്ചാര വകുപ്പിന്റേത് ഉള്‍പ്പെടെ എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (57 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends