Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപകടത്തിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍മാര്‍ ക്രൂശിക്കപ്പെടുന്നു; അപകടത്തിനു കാരണക്കാരനല്ലെങ്കിലും ഓടിച്ച ബസ് അപകടത്തിപ്പെട്ട് ആരുടെയെങ്കിലും ജീവന്‍ നഷ്ടമായാല്‍ ആറു മാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യുന്നു

08 FEBRUARY 2019 09:51 PM IST
മലയാളി വാര്‍ത്ത

അപകടത്തിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍മാര്‍ ക്രൂശിക്കപ്പെടുന്നു. അപകടത്തിനു കാരണക്കാരനല്ലെങ്കിലും ഓടിച്ച ബസ് അപകടത്തിപ്പെട്ട് ആരുടെയെങ്കിലും ജീവന്‍ നഷ്ടമായാല്‍ ആറു മാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യുന്നതു മൂലം ഡ്രൈവര്‍ക്ക് ഇക്കാലത്ത് ജോലിയും ശമ്പളവും നഷ്ടമാകും. ഇതുമൂലം പലകുടുംബങ്ങളും പട്ടിണിയിലാണ്.

അപകടത്തിന് കെ.എസ്.ആര്‍.ടി.സി ബസോ അത് ഓടിച്ചിരുന്ന ഡ്രൈവറേ കാരണമാകണമെന്നില്ല. മറ്റുള്ളവരുടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടമാണങ്കിലും ദുരിതത്തിലാകുന്നത് ബസ് ഡ്രൈവര്‍മാരാണ്. കാല്‍നടക്കാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടത്തിനും 'ഉത്തരവാദി' ബസ് ഡ്രൈവറാണ്. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായതിനാല്‍ ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്താലും മറ്റു ജോലികള്‍ക്ക് പോകാനാകില്ല. ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ മാത്രം നൂറോളം ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ പീഡനത്തിനിരയായിട്ടുണ്ട്. 

ഡ്രൈവര്‍ക്ക് അനുകൂലമായ ഡിപ്പാര്‍ട്ടമെന്റ് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും കാര്യമുണ്ടാകാറില്ല. ഗതാഗതവകുപ്പിന്റെ നടപടി ക്രമങ്ങളില്‍പ്പെട്ട് കാലങ്ങളോളം ഉപജീവനമാര്‍ഗമായ ഡ്രൈവിംഗ് ജോലി എടുക്കാനാവില്ല. അപകടത്തില്‍ മരണപ്പെട്ടവരെ സഹായിക്കാന്‍ പലപ്പോഴും പോലീസ് റിപ്പോര്‍ട്ട് ഡ്രൈവര്‍ക്ക് എതിരാകുന്നതാണ് കാരണം. മനപൂര്‍വ്വമല്ലാത്ത നരഹത്യയാകും കേസില്‍ പോലീസ് സ്വീകരിക്കുക. ഇതാണ് ഡ്രൈവര്‍മാരുടെ അശ്രദ്ധയായി കണക്കാക്കി ഗതാഗതവകുപ്പ് ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യാന്‍ കാരണം. കുറ്റക്കാരല്ലാത്ത കേസില്‍ തങ്ങളെ പീഡിപ്പിക്കരുതെന്ന ആവശ്യവുമായി ഡ്രൈവര്‍മാര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ലെങ്കിലും ഇക്കാര്യത്തില്‍ ഇതേവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (55 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends