Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലെ നിയമനം അതതു വര്‍ഷം തന്നെ നല്‍കാനുള്ള നിയമസഭാ സമിതി ശിപാര്‍ശയില്‍ സക്കാര്‍ മെല്ലപോക്ക്; എല്‍.ഡി.സി നിയമനത്തിലും സ്‌പോര്‍ട്ട്‌സ് ക്വാട്ട; ഹയര്‍സെക്കന്‍ഡറിയിലും കായികാധ്യാപകര്‍; ഒന്നു രണ്ടു സ്ഥാനക്കാര്‍ക്ക് പി.എസ്.സി പരീക്ഷയിലും ഉന്നത പഠനത്തിനും വെയിറ്റേജ്

08 FEBRUARY 2019 09:59 PM IST
മലയാളി വാര്‍ത്ത

കായിക മികവില്‍ കൈപ്പിടിയില്‍ ഒതുക്കിയ നേട്ടങ്ങള്‍ക്ക് ഉടനടി അംഗീകാരം. നല്‍കാനുള്ള യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ചുള്ള നിയമസഭാ സമിതിയുടെ ശിപാര്‍ശയില്‍ സര്‍ക്കാര്‍ മെല്ലപോക്ക് തുടരുന്നു. കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലെ ഉദ്യോഗ നിയമനം അതതു വര്‍ഷം തന്നെ ലഭ്യമാക്കാനുള്ള ശിപാര്‍ശയിലാണ് സര്‍ക്കാര്‍ മെല്ലപോക്ക് തുടരുന്നത്. കായികതാരങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ കുറച്ച് താരങ്ങള്‍ക്ക് സറ്ക്കാറ നിയമനം നല്‍കിയിരിക്കുന്നത്.

നിലവില്‍ ലഭിക്കുന്ന വിഭാഗത്തിനു പുറമേ എല്‍.ഡി.സി നിയമനത്തിനും കായികതാരങ്ങള്‍ക്ക് പരിഗണന ലഭിക്കാനും സമിതി ശിപാറശ ഉണ്ടായിരുന്നു. ശിപാറശ പ്രകാരം ഇതിനു പുറമേ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും ഇനി പ്രത്യേക കായികാധ്യാപകരെ നിയമിച്ചേക്കും. കായിക മത്സരങ്ങിലെ ഒന്നു രണ്ടു സ്ഥാനക്കാര്‍ക്ക് പി.എസ്.സി പരീക്ഷയിലും ഉന്നത പഠനത്തിനും വെയിറ്റേജും ലഭിക്കും. സംസ്ഥാനത്തെ സ്‌പോര്‍ട്ട്‌സ് സ്‌കൂളുകളുടെയും ഹോസ്റ്റലുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായുള്ള യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ചുള്ള നിയമസഭാ സമിതിയുടെ ഇക്കാര്യങ്ങളിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിലാണ്‌സര്‍ക്കാര്‍ നടപടികള്‍ ഇഴയുന്നത്.

സ്‌പോര്‍ട്ട്‌സ് ക്വാട്ട നിയമനം വൈകുന്നത് കായികതാരങ്ങളുടെ സ്‌പോര്‍ട്ട്‌സിനോടുള്ള പ്രതിബന്ധതയെ പ്രതികൂലമായി ബാധിക്കുന്നതായുള്ള സമിതിയുടെ വിലയിരുത്തലായിരുന്നു ശിപാര്‍ശക്കു കാരണം. ഒ.പി ജയ്ഷയെ പോലുള്ള കായികതാരങ്ങള്‍ സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ച് നാളുകളായി കാത്തിരിക്കുമ്പോഴാണ് സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലെ നിയമനം ഇനി അതതു വര്‍ഷം തന്നെ ലഭ്യമാക്കാന്‍ നിയമസഭാ സമിതിയുടെ ശിപാര്‍ശ എത്തിയത്.അര്‍ഹരായ കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്നതില്‍ കായിക മന്ത്രിയും സ്‌പോര്‍ട്ട്‌സ് കൗണ്‍സിലും പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ട്. സമിതിയുടെ ശിപാര്‍ശ ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലെ നിയമനം ലഭിക്കുന്നവരുടെ സേവനം അവരുടെ ആരോഗ്യം അനുവദിക്കുന്നിടത്തോളമോ നിശ്ചിത പ്രായം വരയോ നിര്‍ബന്ധമായും സ്‌പോര്‍ട്ട്‌സ് മേഖലയില്‍ ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. 

ഇങ്ങനെ നിയമനം ലഭിക്കുന്നവര്‍ക്ക് കായിക മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കാനായി അവരുടെ നിയമന തസ്തികകളിലെ സേവനവേതന നിരക്കുകള്‍ സംരക്ഷിച്ചുകൊണ്ടു തന്നെ സ്‌പോര്‍ട്ട്‌സ് സ്‌കൂളുകളില്‍ അധ്യാപകരായും പരിശീലകരായും നിയമനം നല്‍കണമെന്നാണ് ശിപാര്‍ശ. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പലപ്പോഴും കായികാധ്യാപകരില്ലാത്തതിനാല്‍ ഹൈസ്‌കൂളിലെ അധ്യാപകര്‍ തന്നെയാണ് പരിശീലനം നല്‍കിവരുന്നത്. കുട്ടികള്‍ക്ക് കൃതയമായ പരിശീലനം നല്‍കാനായി സ്‌കൂളുകളെ €ബ്ബ് ചെയ്ത് ഹയര്‍ സെക്കന്‍ഡറിക്കും ഹൈസ്‌കൂളുകള്‍ക്കും കായികാധ്യാപക സേവനം ഉറപ്പാക്കുകയോ അല്ലെങ്കില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഒരു കായികാധ്യാപകനെ വിട്ടുകൊടുക്കുകയോ അഞ്ച് ഡിവിഷന്‍ എന്ന പരിധിമാറ്റി കായികാധയാപകനെ നിയമിക്കണമെന്നുമായിരുന്നു ശിപാര്‍ശ. 

ഇങ്ങനെ നിയമനം ലഭിക്കുന്നവരുടെ സേവനം സ്‌പോര്‍ട്ട്‌സ് മേഖലയില്‍ ലഭിക്കുന്നിടത്തോളമുള്ള കാലയളവില്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രൊമോഷന്‍ ലഭിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ക്ക് ഇളവ് നല്‍കി സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ നിയമനം നടത്തണമെന്നും എല്‍.ഡി.സി അടക്കമുള്ള എല്ലാ തസ്തികകളിലും നിശ്ചിത ശതമാനം സ്‌പോര്‍ട്ട്‌സ് ക്വാട്ടക്കായി മാറ്റിവെക്കണമെന്നും ശിപാര്‍ശയിലുണ്ട്. സ്‌കൂളുകളില്‍ കായികാധ്യാപകരുടെയും പരിശീലകരുടെയും അഭാവത്തില്‍ വിദ്യാര്‍ത്ഥികളുടെ കായിക വളര്‍ച്ച സംസ്ഥാനത്ത് മുരടിക്കുകയാണ്. കായിക മത്സരങ്ങളില്‍ ഒന്നു രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് പി.എസ്.സി പരീക്ഷയിലും ഉന്നത പഠനത്തിനും വെയിറ്റേജ് കൊടുക്കണമെന്നും സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ നിയമനങ്ങള്‍ പി.എസ്.സി മുഖേനയാക്കുന്നതിനുള്ള വകുപ്പുതല നടപടികള്‍ കൈകൊള്ളണമെന്നും ശിപാര്‍ശയിലുണ്ട്. പക്ഷേ ശിപാര്‍ശ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് കൂടുതല്‍ കായിക താരങ്ങള്‍ സംസ്ഥാനം വിടാനുള്ള നീക്കത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (53 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends