Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല യുവതീ പ്രവേശ വിധിയിൽ അനിശ്ചിതത്വം നിലനിൽക്കെ കുംഭ മാസ പൂജയ്ക്കായി നടത്തുറക്കുമ്പോൾ വീണ്ടും യുവതികളെ എത്തിക്കാൻ സാമൂഹ്യ മാധ്യമ കൂട്ടായ്മ; പ്രതിഷേധം വീണ്ടും കണക്കുമോയെന്ന ഭീതിയിൽ വിശ്വാസികൾ

09 FEBRUARY 2019 08:44 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് കുംഭമാസപൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ അയ്യപ്പ ദർശനത്തിനായി കൂടുതല്‍ യുവതികളെ എത്തിക്കാൻ നീക്കം.

"നവോത്ഥാന കേരളം ശബരിമലയിലേക്ക്‌" എന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് യുവതികൾക്കായി അന്വേഷണം ആരംഭിച്ചത്. അയ്യപ്പ ദർശനത്തിന് താൽപ്പര്യമുള്ളവർ ഫേസ്ബുക്ക് പേജിൽ ഇൻബോക്സിലൂടെ ബന്ധപെടാനാണ് നിർദേശം നൽകിയിരിക്കുന്നത്.

കുംഭം ഒന്നു മുതല്‍ അഞ്ചു വരെ യുവതികളെ ചെറു സംഘങ്ങളായി വ്യത്യസ്‌ത സമയത്തെത്തിക്കാനാണ്‌ കൂട്ടായ്‌മയുടെ ശ്രമം. ലിംഗനീതിക്കായി പൊതു ഇടപെടല്‍ എന്ന മുദ്രവാക്യമുയര്‍ത്തിയാണ്‌ കൂട്ടായ്‌മയുടെ പ്രചാരണം. ഇതിന്റെ ഭാഗമായി കൂട്ടായ്‌മയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന ശ്രേയസ്‌ കണാരന്റെ നേതൃത്വത്തില്‍ ഒരാഴ്‌ച മുമ്പ്‌ തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലദര്‍ശനം നടത്തിയ ബിന്ദു തങ്കം കല്യാണി ഉള്‍പ്പടെയുളളവര്‍ പങ്കെടുത്തു.

ഇതിനുപുറമേ, യുവതികള്‍ക്ക്‌ ആവശ്യമായ നിയമസഹായവും ഇവര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.
സി.പി.ഐ(എം.എല്‍) മുന്‍ പ്രവര്‍ത്തകനും ബയോ മെഡിക്കല്‍ എന്‍ജിനീയറുമായ വടകര സ്വദേശി ശ്രേയസ്‌ കണാരന്‍, ഹരിയാനയില്‍ താമസിക്കുന്ന സീനയുമായി ചേര്‍ന്നു രൂപംകൊടുത്ത സാമൂഹികമാധ്യമ കൂട്ടായ്‌മയാണ്‌ യുവതീപ്രവേശനത്തിന്‌ വഴിയൊരുക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ അയ്യപ്പദര്‍ശനത്തിന്‌ താല്‍പ്പര്യമുളള യുവതികളെയും പിന്തുണയ്‌ക്കുന്ന പുരുഷന്മാരെയും സംഘടിപ്പിക്കാനായിരുന്നു ലക്ഷ്യം. ഇതിനെ തുടർന്ന് കഴിഞ്ഞ നവംബര്‍ പത്തിനാണു ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പ്‌ ആരംഭിച്ചത്‌. ഇവിടെ പോസ്‌റ്റ്‌ ചെയ്‌ത ഫോണ്‍ നമ്പരിലേക്ക്‌ യുവതീ പ്രവേശനത്തില്‍ താല്‍പ്പര്യമുള്ള സ്‌ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന മറ്റൊരു ഗ്രൂപ്പുണ്ടാക്കുകയായിരുന്നു.

അങ്ങനെയാണ്‌ മനിതി സംഘത്തിന്റെ വരവിന്‌ കളമൊരുങ്ങിയത് . ആ ഉദ്യമം വിഫലമായതോടെ ബിന്ദുവിനെയും കനകദുര്‍ഗയെയും രണ്ടു തവണയായി ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. ഇതാണ് ലക്ഷ്യം നേടിയത്‌. പിന്നീട്‌ കൊല്ലം സ്വദേശി മഞ്‌ജു പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തിയതായി കൂട്ടായ്‌മ അവകാശപ്പെട്ടെങ്കിലും സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥിരീകരിച്ചിട്ടില്ല.

അതേസമയം, തുലാമാസ പൂജകൾക്കായും ചിത്തിര ആട്ട വിശേഷത്തിനായും നടത്തുറന്നപ്പോൾ യുവതികള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയപ്പോളുണ്ടായ പ്രതിഷേധം സാഹചര്യം വീണ്ടും ഉണ്ടാവുമോ എന്ന \ഭീതിയിലാണ് വിശ്വാസികൾ.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിവരുന്നത് തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (54 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends