ദേവികുളം സബ് കളക്ടറെ പിന്തുണച്ചുകൊണ്ട് കാനം രാജേന്ദ്രൻ രംഗത്ത്

മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടറേ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമലംഘനമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല. എസ്.രാജേന്ദ്രന്റെ പരാമര്‍ശം സി.പിഎം തന്നെ തള്ളി പറഞ്ഞിട്ടുണ്ട്.
കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. കാനത്തിന് പുറമേ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും കളക്ടറെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.സബ്കളക്ടറുടെ നടപടി ശരിയാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു.നിയമലംഘനം ആര് നടത്തിയാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























