Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സൈനിക സ്നേഹം നടിച്ച്, രാജ്യസ്നേഹ കുത്തകാവകാശം ഏറ്റെടുത്ത് സംഘികൾ ഉറഞ്ഞു തുള്ളുന്നു; ജമ്മു കാശ്മീരിൽ 2001 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് വഴിവച്ച സുരക്ഷാ വീഴ്ചക്ക് ആര് സമാധാനം പറയും?; എംബി രാജേഷ് എംപി

16 FEBRUARY 2019 11:52 AM IST
മലയാളി വാര്‍ത്ത

പുല്‍വാമയിലെ ഭീകരാക്രമണത്തെ രാജ്യം മുഴുവന്‍ അപലപിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ലക്‌ഷ്യം വച്ച് ചിലര്‍ പതിവുപോലെ സോഷ്യല്‍മീഡിയയില്‍ തെറിവിളിച്ച്‌ അര്‍മാദിക്കുകയാണെന്ന് എംബി രാജേഷ് എംപി. ജാലിയന്‍വാലാബാഗ് രക്തസാക്ഷികളോട് കപട ദേശസ്‌നേഹി സര്‍ക്കാര്‍ അനാദരവ് കാണിച്ചത് ഞാന്‍ പാര്‍ലമെന്റില്‍ ശക്തമായി ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത സംഘപരിവാര്‍ തെറിവിളിച്ച്‌ ക്ഷീണം തീര്‍ക്കുകയാണെന്നും ദേശ വിരുദ്ധരുടെ തെറിവിളി തനിക്ക് പുല്ലാണെന്നും എംബി രാജേഷ് തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെ പറയുന്നു.

എംബി രാജേഷ് എംപിയുടെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

കാശ്മീരിലെ ഫുൽവാമയിലെ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ സൈനികർക്കൊപ്പമാണ് രാജ്യം മുഴുവൻ. എല്ലാ രാഷ്ട്രീയ കക്ഷികളും ആക്രമണത്തെ അപലപിക്കുകയും സൈനികരുടെ വീരമൃത്യുവിന് അഭിവാദ്യമർപ്പിക്കുകയും ചെയ്തു. എന്റെ പാർട്ടിയുടെ പോളിറ്റ്ബ്യൂറോയും ഇന്നലെ തന്നെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അതിലൊന്നും കക്ഷി രാഷ്ട്രീയ കുറ്റപ്പെടുത്തലുണ്ടായിരുന്നില്ല. അവർക്ക് അന്ത്യാഭിവാദ്യമർപ്പിക്കുമ്പോൾ അതൊരു രാഷ്ടീയായുധമാക്കാതിരിക്കലാണ് പ്രാഥമികമായ ഔചിത്യം. രാഷ്ട്രീയ ചോദ്യങ്ങൾ പിന്നീടാവാമെന്നു കരുതി. പക്ഷേ ഇപ്പോൾ ഒരു കൂട്ടർ ഇതിനെ രാഷ്ടീയവൽക്കരിച്ച് മറ്റെല്ലാവരെയും തെറി വിളിച്ച് പതിവുപോലെ അർമാദിക്കുകയാണ്. സൈനിക സ്നേഹം നടിച്ച്, രാജ്യസ്നേഹ കുത്തകാവകാശം ഏറ്റെടുത്ത് സംഘികൾ ഉറഞ്ഞു തുള്ളുന്നുണ്ട്. തെരഞ്ഞെടുപ്പായതോടുകൂടി സൈനിക / ദേശസ്നേഹനാട്യങ്ങൾ അതിരുവിടും. അതു കൊണ്ട് ഈ കാപട്യങ്ങളെക്കുറിച്ച് ഈ നേരത്ത് പറയാതെ വയ്യ.

ജമ്മു കാശ്മീരിൽ 2001 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് വഴിവച്ച സുരക്ഷാ വീഴ്ചക്ക് ആര് സമാധാനം പറയും?

മോദി സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള 18 - )മത്തെ തീവ്രവാദ ആക്രമണം ദേശസുരക്ഷയുടെ കാര്യത്തിലുള്ള പരാജയത്തിന്റെ തെളിവല്ലേ?

പത്താൻ കോട്ടിലും ഉറിയിലും സൈനിക ക്യാമ്പുകൾ ആക്രമിച്ച് സൈനികരെ ഭീകരർ വധിച്ചതിൽ നിന്ന് എന്തെങ്കിലും പാഠം സർക്കാർ പഠിച്ചിരുന്നെങ്കിൽ ഇത് തടയാനാവുമായിരുന്നില്ലേ?

കാശ്മീരിൽ ഭീകരരുടെ നട്ടെല്ല് തകർത്തുവെന്ന് മോദി പറഞ്ഞത് രണ്ടാഴ്ച മുമ്പാണ്. ഭീകരർക്കെതിരെ വാചകമടി മാത്രമേ ഉള്ളൂവെന്നല്ലേ ഇതിനർത്ഥം?

സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് പോകാൻ അതീവ സുരക്ഷയൊരുക്കിയെന്നു പറയുന്ന പ്രദേശത്തുണ്ടായ ആക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചക്ക് എന്തുണ്ട് സമാധാനം?

നോട്ട് നിരോധനം ഭീകരപ്രവർത്തനത്തെ ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടവർക്ക് ഇപ്പോൾ എന്തുണ്ട് മറുപടി?

95 സൈനികർക്ക് 2018ൽ മാത്രം ജീവൻ നഷ്ടപ്പെട്ടു എന്ന വസ്തുത കേന്ദ്ര സർക്കാർ കണ്ണടച്ചാൽ ഇല്ലാതാകുമോ? മോദി ഭരണത്തിൽ 2017ൽ രാജ്യത്ത് 805 ഉം 2018ൽ 941 മായി ഭീകരാക്രമണങ്ങൾ വർദ്ധിച്ചതിന് എന്ത് മറുപടിയുണ്ട്?

കാശ്മീരിൽ 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടത് 2018 ലായിരുന്നില്ലേ?

കാശ്മീരിന് പുറത്ത് തീവ്രവാദ ആക്രമണങ്ങളിൽ 2017ൽ 332 പേർ മരിച്ചത് 2018ൽ 415 ആയി കൂടിയതിന് കാരണമോ?

(കണക്കുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പേർട്ടിൽ നിന്ന്)

ഇന്നലെ മുതൽ എന്റെ പേജിൽ വന്ന് തെറി വിളിക്കുന്ന സംഘികൾ ഒരു ക്ഷീണം തീർക്കുകയാണ്. ജാലിയൻവാലാബാഗ് രക്തസാക്ഷികളോട് കപട ദേശസ്നേഹി സർക്കാർ അനാദരവ് കാണിച്ചത് ഞാൻ പാർലമെന്റിൽ ശക്തമായി ചോദ്യം ചെയ്തതിന്റെ വീഡിയോയും കുറിപ്പും ഇവിടെ പങ്കുവച്ചിരുന്നല്ലോ. സാധാരണ തെറി വിളയാട്ടം നടത്തുന്ന ഒരൊറ്റ സംഘിയും ആ വഴി വന്നേയില്ല. മിണ്ടാട്ടം മുട്ടിപ്പോയി. അതിന്റെ ക്ഷീണം ഇന്നലെ മുതൽ കാശ്മീരിലെ ധീര സൈനികരുടെ വീരമൃത്യുവിന്റെ പേരിൽ തീർക്കുകയാണ്. ഇതിനു ചുവടെയും സംഘികൾ തെറിവിളിക്കും. പക്ഷേ സൈനികരുടെ ശവപ്പെട്ടി വിറ്റവകയിൽ പോലും കമ്മീഷനടിച്ച, ബ്രിട്ടീഷ് പട്ടാളക്കാരുടെ ബൂട്ട് നാക്കുകൊണ്ട് പോളീഷ് ചെയ്ത, ഖണ്ഡശ്ശ നോവൽ പോലെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി വലഞ്ഞ, മൂവർണ്ണ ദേശീയ പതാകയേയും ജനഗണമനയേയും ഭരണഘടനയേയും എതിർത്ത ദേശവിരുദ്ധരുടെ തെറിവിളി പുല്ലാണ്. വെറും പുല്ല്.

ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്ത ഹേമന്ത് കർക്കറെ എന്ന ധീര രക്തസാക്ഷിയായ പോലീസ് ഓഫീസറെ രാജ്യദ്രോഹിയെന്നാക്ഷേപിച്ചവരുടെ സർട്ടിഫിക്കറ്റ് ആർക്കു വേണം? ഒടുവിൽ കർക്കറെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ രണ്ടു കോടിയുടെ പണക്കിഴിയുമായി അദ്ദേഹത്തിന്റെ ഭാര്യ കവിത കർക്കറെയെ കണ്ട് രാഷ്ട്രീയ മുതലെടുപ്പിന് പോയ മോദിക്കുണ്ടായ അനുഭവം ഓർമ്മയുണ്ടല്ലോ. മുതലെടുപ്പുകാരുടെ മുഖത്താട്ടിയ കവിതാ കർക്കറെ തന്റെ ഭർത്താവിനെ ജീവിച്ചിരിക്കേ അപമാനിച്ചിട്ട് രക്തസാക്ഷിത്വം വിലക്കെടുക്കാൻ വരേണ്ടെന്ന് പറഞ്ഞത് നല്ല ഓർമ്മ വേണം. കശ്മീരിലെ രക്തസാക്ഷിത്വം മുതലെടുപ്പിന് വീണ്ടും ആയുധമാക്കുന്നവരോട് കവിതാ കർക്കറെയുടെ ധീരമായ വാക്കുകളാണ് ആവർത്തിക്കാനുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends