ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന സൂചന നല്‍കി മുല്ലപ്പള്ളി

തെരെഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന സൂചന നല്‍കി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് .
കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ ലീഗ് നേതാക്കള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരു
ചാനൽ ചർച്ചയിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന റിപ്പോര്‍ട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിരസിച്ചു . രമയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ല. വടകരയില്‍ പൊതുസ്ഥാനാര്‍ത്ഥിയെന്ന ആലോചന യു.ഡി.എഫില്‍ ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍പറഞ്ഞു.
https://www.facebook.com/Malayalivartha























