ആധാര്‍ കാര്‍ഡ് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടരുതെന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

അക്കൗണ്ട് തുറക്കുന്നതടക്കമുള്ള ഇടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടരുതെന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി.
യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതിയംഗവും ലീഗല്‍ വിങ് കണ്‍വീനറുമായ ചേരാനല്ലൂര്‍ സ്വദേശി വി.കെ. റഫീഖ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സേവിങ്‌സ് ബാങ്ക് തുടങ്ങാന്‍ ഇന്ത്യന്‍ ബാങ്കിന്റെ ഇടപ്പള്ളി ശാഖയെ സമീപിച്ച ഹരജിക്കാരനോട് ആധാര്‍ കാര്‍ഡ് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടെന്നും ഇതിനെതിരെ റിസര്‍വ് ബാങ്കിന് പരാതി നല്‍കിയിട്ടും ഗുണമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha























