പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു, ഇന്നത്തേക്ക് പിരിഞ്ഞു

ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ചോദ്യത്തോരവള ആരംഭിച്ചപ്പോഴുള്ള പ്രതിപക്ഷ പ്രതിഷേധം ശമിക്കാതെ വന്നതോടെയാണ് സഭ പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചത്.
ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മാണി രാജിവയ്കുക, പുറത്താക്കുക തുടങ്ങിയ പ്‌ളക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ആദ്യ ചോദ്യത്തിനുള്ള മറുപടിക്കായി മന്ത്രി എം. കെ. മുനീര്‍ എഴുന്നേറ്റതും പ്രതിപക്ഷം ബഹളം തുടങ്ങി. അത് രൂക്ഷമായതോടെ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സഭ നിറുത്തിവയ്ക്കുകയായിരുന്നു.
ചോദ്യോത്തരവേള അതോടെ മുടങ്ങുകയും ചെയ്തു. ഇന്നലെ ഡല്‍ഹിയിലായിരുന്ന മന്ത്രി കെ.എം. മാണി ഇന്ന് സഭയിലെത്തിയിരുന്നു. ചോദ്യോത്തരവേളയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് പകര്‍ത്താന്‍ അനുവാദമുണ്ട്. എന്നാല്‍, ബഹളത്തെത്തുടര്‍ന്ന് സഭ നിറുത്തിവച്ചതോടെ ദൃശ്യങ്ങള്‍ എടുക്കുന്നത് വിലക്കി.
ചോദ്യോത്തരവേളയുടെ സമയം കഴിഞ്ഞ് വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സുരേഷ് കുറുപ്പാണ് നോട്ടീസിന് നല്‍കിയത്. നിയമം നിയമത്തിന്റെ വഴിക്കും മാണി മാണിയുടെ വഴിക്കുമാണെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. മാണി രാജിവയ്ക്കണമെന്നും ബാര്‍ കോഴകേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മാണിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് സംഘവുമായി സംസാരിച്ചു എന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. കോഴപ്പണം കണ്ടെത്താന്‍ മന്ത്രി മാണിയുടെ ഓഫീസും വീടും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























