Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തിരൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീകളില്‍ നിന്ന് 500 പവന്‍ കവര്‍ന്നയാള്‍ പിടിയില്‍

28 FEBRUARY 2019 12:33 PM IST
മലയാളി വാര്‍ത്ത

മന്ത്രവാദത്തിന്റെ മറവിലുള്ള തട്ടിപ്പുകള്‍ വീണ്ടും ഉണ്ടായിരിക്കുകയാണ്. തൃത്താലയിലാണ് നാടിനെ നടുക്കിയ തട്ടിപ്പ് നടന്നത്. മന്ത്രവാദത്തിന്റെയും വസ്ത്രവ്യാപാരത്തിന്റെയും മറവില്‍ സ്ത്രീകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളി പാലക്കാവളപ്പില്‍ എഥീന്റെ മകന്‍ ഷിഹാബുദ്ദീന്‍ (36) ആണ് അറസ്റ്റിലായത്.പലേടങ്ങളില്‍ നിന്നായി 500 പവനിലേറെ ആഭരണങ്ങള്‍ കവര്‍ന്ന പ്രതിയെ ചൊവ്വാഴ്ച രാത്രിയില്‍ പറക്കുളം ഭാഗത്തു നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ചാവക്കാട് ഉസ്താദ് ആണെന്നു പറഞ്ഞ് സ്ത്രീകളെ വിശ്വസിപ്പിച്ച് കഷ്ടപ്പാടുകള്‍ പരിഹരിക്കാന്‍ സ്വര്‍ണത്തില്‍ പൂജനടത്താമെന്നറിയിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നതെന്ന് പോലീസ് പറഞ്ഞു.ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ള സ്ത്രീകളാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും. വസ്ത്രവ്യാപാരിയുടെ രൂപത്തില്‍ സ്ത്രീകളുള്ള വീടുകളിലെത്തി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നതും രീതിയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കയും മന്ത്രവാദങ്ങളിലൂടെയും പൂജകളിലൂടെയും പരിഹാരമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കയും ചെയ്യും. തുടര്‍ന്ന് സ്വര്‍ണം ഉപയോഗിച്ചാണ് പൂജയെന്നു പറഞ്ഞ് തന്ത്രപൂര്‍വം ആഭരണം കൈക്കലാക്കി സ്ഥലംവിടും.

2016മുതല്‍ തട്ടിപ്പ് ആരംഭിച്ചിരുന്നു. തൃത്താലയില്‍നിന്നും മലപ്പുറം ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നുമായി 400 പവന്‍ സ്വര്‍ണമാണ് ഇത്തരത്തില്‍ കൈക്കലാക്കിയതെന്ന് പോലീസിനോട് പറഞ്ഞു. തിരൂര്‍ സ്‌റ്റേഷനില്‍ 18 കേസും കല്‍പ്പകഞ്ചേരിയില്‍ മൂന്ന് കേസുമുണ്ട്. തൃത്താല പോലീസില്‍ അഞ്ചും പൊന്നാനി, പട്ടാമ്പി സ്‌റ്റേഷനുകളില്‍ ഒരോപരാതിവീതവും ഉണ്ടെന്ന് പോലീസ് പറഞ്ഞു.

പരാതിക്കാരിയെ ഉപയോഗിച്ച് ഒത്തുതീര്‍പ്പിനെന്നപേരില്‍ വിളിച്ചുവരുത്തിയാണ് തൃത്താലപോലീസ് പിടികൂടിയത്. മുമ്പ് തൃത്താല ഗവ. കോളേജിന്റെ മുന്‍വശത്തും വസ്ത്രവ്യാപാരം നടത്തിയിരുന്നു.എടപ്പാള്‍, കൂറ്റനാട് ഭാഗത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലാണ് തട്ടിപ്പിലൂടെ നേടിയ ഭൂരിഭാഗം ആഭരണങ്ങളും പണയംവെച്ചിരുന്നത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends