Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കേരളം ചുട്ടുപൊള്ളുന്നു... താപനില മൂന്ന് ഡിഗ്രിയുടെ വര്‍ദ്ധിച്ചെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വരുംദിവസങ്ങളില്‍ ചൂട് കുറയാന്‍ സാധ്യതയില്ല

28 FEBRUARY 2019 08:54 PM IST
മലയാളി വാര്‍ത്ത
കേരളം ചുട്ടുപൊള്ളുന്നു... താപനില മൂന്ന് ഡിഗ്രിയുടെ വര്‍ദ്ധിച്ചെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വരുംദിവസങ്ങളില്‍ ചൂട് കുറയാന്‍ സാധ്യതയില്ലെന്നും അവര്‍ അറിയിച്ചു. ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കി. അടുത്ത രണ്ടുമാസത്തേക്ക് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പാലക്കാട്ടും പുനലൂരിലുമാണ് ഏറ്റവും കൂടുതല്‍ ചൂട്. പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനാലാണ്
തൊഴില്‍ സമയം ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്.

ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ എട്ടു മണിക്കൂറായി നിജപ്പെടുത്തി.
പൊരിവെയിലത്തെ ജോലി വിലക്കിയുള്ള ഉത്തരവ് നടപ്പിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ 30നു ശേഷം വേനലിന്റെ കാഠിന്യം വിലയിരുത്തി ഉത്തരവ് പുനപരിശോധിക്കും. മഴ മാറി നില്‍ക്കുന്നതും വരണ്ട അന്തരീക്ഷവും കണക്കിലെടുക്കുമ്പോള്‍ വരും ദീവസങ്ങളില്‍ തപാനില കുറയാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

സാധാരണ ഗതിയില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി പകുതിയായപ്പോഴേക്കും സ്ഥിതിമാറി. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരിയില്‍ തലസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ചൂടാണ്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്നു ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തില്‍ ശരാശരി രണ്ട് ഡിഗ്രി ചൂടാണ് കൂടിയത്. ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ മാറ്റം കേരളത്തേയും ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാവുകയാണ്.

സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുംഭച്ചൂട് പാലക്കാടിന് സമ്മാനിച്ചത് 40 ഡിഗ്രി താപനിലയാണ്. കുറഞ്ഞ ചൂട് 24 ഡിഗ്രിയും ആര്‍ദ്രത 32ഉം ആണ്. സാധാരണ മാര്‍ച്ച് മുതല്‍ മേയ് വരെയാണ് വേനല്‍ ചൂട് കനക്കാറുളളത്. ഇത്തവണ ഫെബ്രുവരിയിലേ ചൂട് കൂടി. പ്രളയാനന്തരം മഴ ലഭിക്കാത്തതും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും ഇത്തവണ ജില്ലയെ നേരത്തെ ചുട്ടുപൊള്ളിക്കുന്നത്. പകല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് പാലക്കാട് ഉള്‍പ്പെടെ പല ജില്ലകളിലുമുള്ളത്. വേനല്‍ കനത്തതോടെ അട്ടപ്പാടി ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തവും വര്‍ദ്ധിച്ചു. കാട്ടുതീ പടര്‍ന്ന് ഹെക്ടര്‍ കണക്കിന് വനഭൂമിയും കൃഷി ഭൂമിയും നശിച്ചു. കാട്ടുതീ പടരുന്നത് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമാകുന്നുണ്ട്. ജലാശയങ്ങള്‍ വരണ്ടുതുടങ്ങിയത് നെല്‍ കര്‍ഷകര്‍ക്കും തിരിച്ചടിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (51 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends