Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അന്താരാഷ്ട്ര വനിതാ വാരാചരണം മാര്‍ച്ച് 1 മുതല്‍ 8 വരെ; ഉദ്ഘാടനം വെള്ളിയാഴ്ച ഗവര്‍ണര്‍ നിര്‍വഹിക്കും; വനിതാരത്‌ന പുരസ്‌കാര വിതരണം മാര്‍ച്ച് 8ന് മുഖ്യമന്ത്രി നിര്‍വഹിക്കും

28 FEBRUARY 2019 05:14 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന വനിത ശിശുവികസന വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 1 മുതല്‍ 8 വരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സധൈര്യം മുന്നോട്ടിന്റെ ഭാഗമായി 'ചിന്തിക്കാം സൃഷ്ടിക്കാം സമഭാവനയുടെ നവകേരളം' എന്ന മുദ്രാവാക്യവുമായാണ് വനിതാ വാരാചരണം സംഘടിപ്പിക്കുന്നത്. വനിത വികസന കോര്‍പറേഷന്‍, വനിത കമ്മീഷന്‍, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ്, ജെന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് വനിത വാരാചരണം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര വനിതാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 1 ന് ഗവര്‍ണറും വനിത ദിനാചരണ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മാര്‍ച്ച് 8ന് മുഖ്യമന്ത്രിയും നിര്‍വഹിക്കുന്നു.

മാര്‍ച്ച് 1

അന്താരാഷ്ട്ര വനിതാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിത സംരംഭകരുടേയും നൂതന സംരഭകരുടേയും കൂട്ടായ്മയായ നവാംഗന 2019ന്റേയും ഉദ്ഘാടനം മാര്‍ച്ച് 1 ന് രാവിലെ 9.30ന് തിരുവനന്തപുരം ജഗതി ജവഹര്‍ സഹകരണ ആഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.

മാര്‍ച്ച് 2

വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മണിമുതല്‍ ലിംഗഭേദമന്യേ പങ്കെടുക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ സംഘടിപ്പിക്കുന്നു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഫുട്‌ബോള്‍മാച്ച് ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് 3

രാവിലെ 9.30 മുതല്‍ രാത്രി 10 മണി വരെ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ടാഗോര്‍ സെഞ്ച്വറി ഹാളില്‍ വനിത ചലച്ചിത്രോത്സവം ഉണ്ടായിരിക്കും.

മാര്‍ച്ച് 4

വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ വച്ച് പോക്‌സോ, പോഷ് ആക്ടുകള്‍ സംബന്ധിച്ച് സെമിനാര്‍ നടക്കും.

മാര്‍ച്ച് 5

രാവിലെ 9 മണിമുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സധൈര്യം ക്യാമ്പയിനുമായി ബന്ധപ്പെട്ട് വകുപ്പിലെ ജീവനക്കാരുടേയും താമസക്കാരുടേയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

മാര്‍ച്ച് 6

രാവിലെ 9 മണിക്ക് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വയരക്ഷ പരിശീലന പ്രകടനം നടത്തുന്നു.

മാര്‍ച്ച് 7

ഉച്ചയ്ക്ക് 2 മണിക്ക് കേരള വനിത കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സ്ത്രീകളെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 8

അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ രാവിലെ 9.30 മണി മുതല്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ശാസ്ത്രം കപടശാസ്ത്രം, സ്ത്രീയും രസതന്ത്രവും സെമിനാര്‍ സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കുന്ന വനിത ദിനാചരണ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (14 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (53 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (59 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends