അഞ്ചു മാസം മുൻപ് ആര്‍ഭാടപൂര്‍വമായി വിവാഹം നടന്നു... ദിവസങ്ങൾക്ക് മുൻപ് ആര്യയെ കണ്ടെത്തിയത് വീടിന് സമീപത്തെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ; സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ... സംഭവം മാവേലിക്കരയിൽ

കഴിഞ്ഞ 20 ന് പുലര്‍ച്ചെ വിഷ്‌ണുലാലിന്റെ വീടിന് സമീപത്തെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ആര്യയുടെ മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അച്‌ഛന്‍ ഹരിദാസ് മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി മൊഴി നല്‍കിയിരുന്നു. ഷീറ്റ് മേഞ്ഞ കുളിമുറിയില്‍ കുറുകെ വച്ചിരുന്ന പട്ടിക കഷ്‌ണത്തിലാണ് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. നവവധു ഭര്‍തൃ ഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്‌റ്റു ചെയ്‌തു.
ചെട്ടികുളങ്ങര കൈത തെക്ക് വലിയതറയില്‍ വിഷ്‌ണുലാലിനെ(30)യാണ് അറസ്‌റ്റു ചെയ്‌തത്. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതില്‍ ഹരിദാസ്-സുമ ദമ്ബതികളുടെ മകള്‍ ആര്യ.വി.ദാസാ(24)ണ് മരിച്ചത്. ചെട്ടികുളങ്ങരയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. അഞ്ചു മാസം മുമ്ബ് ആര്‍ഭാടപൂര്‍വമായിരുന്നു ഇവരുടെ വിവാഹം നടന്നത്. മാനസിക പീഡനമുണ്ടായതായി പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്‌റ്റ്.
https://www.facebook.com/Malayalivartha






















