ക്രമസമാധാനചുമതലയുള്ള ദക്ഷിണമേഖല എ.ഡി.ജി.പിയുടെ താല്‍ക്കാലിക ചുമതല ബറ്റാലിയന്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്

ക്രമസമാധാനചുമതലയുള്ള ദക്ഷിണമേഖല എ.ഡി.ജി.പിയുടെ താല്‍ക്കാലിക ചുമതല ബറ്റാലിയന്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന് കൈമാറി. ദക്ഷിണമേഖല എ.ഡി.ജി.പിയായിരുന്ന അനില്‍കാന്തിനെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ച ഒഴിവിലാണ് മനോജ് എബ്രഹാമിന് ചുമതല. ബറ്റാലിയന്‍ എ.ഡി.ജി.പിയുടെ ചുമതലയും മനോജ് എബ്രഹാം വഹിക്കും.
വ്യാഴാഴ്ച വിരമിച്ച വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ബി.എസ്. മുഹമ്മദ് യാസീന് യാത്രയയപ്പ് നല്‍കി. എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന വിടവാങ്ങല്‍ പരേഡില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ഡി.ജി.പിമാരായ ഋഷിരാജ് സിങ്, എ. ഹേമചന്ദ്രന്‍, എന്‍. ശങ്കര്‍ റെഡ്ഡി, ബി.എസ്.എഫ് ഡയറക്ടര്‍ എന്‍.സി. അസ്താന, റിട്ട. ഡി.ജി.പി രാജേഷ് ദിവാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പൊലീസ് ആസ്ഥാനത്ത് നല്‍കിയ യാത്രയയപ്പില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പങ്കെടുത്തു. യാത്രയയപ്പിന്റെ ഭാഗമായി ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഐ.പി.എസ് അസോസിഷേയന്‍ ഫുട്ബാള്‍ മത്സരം നടത്തി.
ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെയും ഐ.ജി ലക്ഷ്മണന്‍ ഗോകുലത്തിന്റെയും നേതൃത്വത്തില്‍ ടീമുകള്‍ മത്സരിച്ചു
https://www.facebook.com/Malayalivartha






















