തൃശൂരില്‍ ബസ് കയറി വയോധികക്ക് ദാരുണാന്ത്യം

തൃശൂരില്‍ ബസ് കയറി വയോധികക്ക് ദാരുണാന്ത്യം. തിച്ചൂര്‍ പൊന്നുംകുന്ന് കോളനിയില്‍ പരേതനായ കുഞ്ഞയ്യപ്പന്റെ ഭാര്യ കുറുമ്പയാണ് (72) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തിച്ചൂര്‍ കുളം ബസ്‌സ്‌റ്റോപ്പിലാണ് അപകടം നടന്നത്.
പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ കയറാനായി ബസിന്റെ മുന്നിലൂടെ കുറുമ്പ വന്നത് െ്രെഡവര്‍ കണ്ടില്ല. സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് സ്ത്രീ വരുന്നത് കാണാതെ പെട്ടെന്ന് മുന്നോട്ട് എടുത്തതാണ് അപകടത്തിനിടയാക്കിയത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികയെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
"
https://www.facebook.com/Malayalivartha






















