ലക്ഷങ്ങളുടെ കടബാധ്യത... മാളയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

മാളയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. പാറാശ്ശേരി ജിജോ പോള്‍ (47) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. തൃശൂര്‍ മാള കുഴൂരിലാണ് സംഭവം ജിജോക്ക് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.കൃഷിയുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു.
എന്നാല്‍, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൃഷി നശിച്ചതിനാല്‍ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നിരുന്നു. ഇതോടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം എട്ടായി.
https://www.facebook.com/Malayalivartha






















