കര്‍ഷക ആത്മഹത്യകളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കേരളത്തില്‍ വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുമ്പൊന്നും ഉണ്ടാകാത്തവിധം കര്‍ഷക ആത്മഹത്യകളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. കര്‍ഷകര്‍ക്ക് എങ്ങനെ ആശ്വാസം നല്‍കാമെന്ന് ചര്‍ച്ച ചെയ്യണം. കടക്കെണിയിലകപ്പെട്ട കര്‍ഷകര്‍ക്ക് പരമാവധി സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വായ്പ മുടങ്ങിയ കര്‍ഷകര്‍ക്ക് ഇനി നോട്ടീസ് അയക്കരുതെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. കര്‍ഷകരുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും ബാങ്കുകള്‍ നിര്‍ത്തിവയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha






















