പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല... അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം; സംഭവം തിരുവിലാമല

കുത്താമ്ബുള്ളി കുപ്രംകുന്നത്ത് അയ്യപ്പന്റെ മകളാണ് മരിച്ച വിദ്യ. പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണത്തിന്റെ കാരണം മെഡിക്കല്‍ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് അന്വേഷിച്ചുവരികയാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കാരക്കപ്പാടം രാഹുലിന്റെ ഭാര്യ വിദ്യയും കുഞ്ഞുമാണ് മരിച്ചത്. 20 വയസ്സായിരുന്നു വിദ്യയ്ക്ക്.
https://www.facebook.com/Malayalivartha






















