ഡി.എം.ഇ.യില്‍ പുതിയ അനക്‌സ് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്‌സ്, ഇ-ഓഫീസ്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പുതുതായി നിര്‍മ്മിച്ച ഡി.എം.ഇ. ഓഫീസ് അനക്‌സ് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്‌സ്, ഇ-ഓഫീസ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. രണ്ട് കോണ്‍ഫറന്‍സ് ഹാളും ആധുനിക രീതിയിലുള്ള ഓഫീസ് മുറികളുമടങ്ങുന്നതാണ് അനക്‌സ് ബ്ലോക്ക്.
കേരളത്തിലെ വകുപ്പുകളില്‍ ഇ-ഓഫീസ് ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കി സൂപ്പര്‍ യൂസര്‍ പദവിയിലെത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ഇ-ഓഫീസിലൂടെ കൂടുതല്‍ മികച്ച സേവനം വേഗത്തില്‍ നല്‍കാനാകുമെന്ന് മന്ത്രി പറഞ്ഞു. സ്ഥലപരിമിതി മൂലം ഏറെ ബുദ്ധിമുട്ടുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് പുതിയ അനക്‌സ് ബ്ലോക്ക് വന്നതിലൂടെ മികച്ച സൗകര്യം ലഭിക്കുന്നതാണ്. ഈ സര്‍ക്കാര്‍ വന്നശേഷം 3.8 കോടി രൂപ ചെലവഴിച്ചാണ് അനക്‌സ് ബ്ലോക്ക് പൂര്‍ത്തിയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എസ്. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബിവി, ജോ. ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എം.കെ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















