Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മുഖ്യമന്ത്രി പ്രശംസിച്ച് ഇല്ലാതാക്കിയ തച്ചങ്കരി വഴിയാധാരമായി; കെ എസ് ആർ റ്റിസിയിൽ നിന്നും നീക്കിയ ടോമിൻ തച്ചങ്കരി പ്രതിഷേധത്തിലാണെന്ന് റിപ്പോർട്ട്

01 MARCH 2019 08:37 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പ്രശംസിച്ച് നീക്കിയ ടോമിൻ ജെ തച്ചങ്കരി വഴിയാധാരമായി. മുമ്പ് ജേക്കബ് തോമസിനെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രശംസിച്ച് അവസാനിപ്പിച്ചത്. കെ എസ് ആർ റ്റിസിയിൽ നിന്നും നീക്കിയ ടോമിൻ തച്ചങ്കരി പ്രതിഷേധത്തിലാണെന്നാണ് റിപ്പോർട്ട്. കേരളാ പോലീസിലെ ആകർഷണീയതയുള്ള ഉന്നത തസ്തികയിൽ നിയമിക്കാമെന്ന ഉറപ്പിൽ കെ എസ് ആർറ്റിസിയിൽ നിന്നും നീക്കിയ തച്ചങ്കരിക്ക് പക്ഷേ പോലീസിലെ പടലപിണക്കം കാരണം നല്ലൊരു തസ്തിക നൽകാൻ സർക്കാരിന് കഴിയുന്നില്ല. തസ്തിക അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു എന്നാണ് വിവരം. ഡിജിപി ലോക്നാഥ് ബഹ്റയെ ആണ് മുഖ്യമന്ത്രി ഇക്കാര്യം ഏൽപ്പിച്ചത്. എന്നാൽ ബഹ്റ തച്ചങ്കരിക്ക് പാരയായി.

ഇന്റലിജൻസ് മേധാവി പോലുള്ള ഉയർന്ന തസ്തികയിലായിരുന്നു തച്ചങ്കരിയുടെ നോട്ടം. ഇന്റലിജൻസ് മേധാവി സ്ഥാനം കിട്ടിയില്ലെങ്കിൽ കലിക്കും എന്നാണ് തച്ചങ്കരി പറയുന്നത്. തച്ചങ്കരിയെ ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്ക് തത്കാലം കഴിയില്ല. ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നും തച്ചങ്കരിയെ മാറ്റാൻ മുഖ്യമന്ത്രി തീരുമാനിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് നല്ലൊരു തസ്തിക നൽകാൻ മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞാൽ അത് അക്ഷരം പ്രതി അനുസരിക്കുന്ന വ്യക്തിയാണ് തച്ചങ്കരി.

ക്രൈംറെക്കോർഡ്സ് ബ്യൂറോ പോലൊരു സ്ഥാപനത്തിൽ തച്ചങ്കരിയെ പോലൊരാൾക്ക് എടുത്തു പറയത്തക്ക ജോലിയൊന്നുമില്ല. എന്ത് ചെയ്താലും ഒരു നേട്ടവുമില്ല. ഏതെങ്കിലും ജൂനിയർ ഉദ്യോഗസ്ഥനെ ഇത്തരമൊരു തസ്തികയിൽ നിയമിച്ചാൽ മതി. ഒരു പത്രകുറിപ്പ് നൽകാൻ പോലും സാധ്യതയില്ലാത്ത പോസ്റ്റാണ് ഇത്. ക്രൈംറെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതല ഉണ്ടായിരുന്നത് കൊണ്ട് ശമ്പളം പോലും തച്ചങ്കരി കോർപ്പറേഷനിൽ നിന്നും വാങ്ങിയിരുന്നില്ല.കെ എസ് ആർ റ്റിസിയിൽ ചേരുന്നതിന് മുമ്പ് തച്ചങ്കരിയെ പോലീസിൽ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണ് തച്ചങ്കരിയെ ക്രൈം റെക്കോർഡ്സിൽ നിയമിച്ചത്. കെ എസ് ആർ റ്റി സിയെ സ്വയംപര്യാപ്തമാക്കിയ ശേഷമാണ് തച്ചങ്കരി പടിയിറങ്ങിയത്. ആരോപണങ്ങൾ കേൾപ്പിച്ചിട്ടുണ്ടെങ്കിലും കെ എസ് ആർ റ്റി സിയിൽ നിന്നും തച്ചങ്കരി പഴി കേൾപ്പിച്ചില്ല. കോർപ്പറേഷനെ അഴിമതി മുക്തമാക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി ഒഴിച്ച് ആരു പറഞ്ഞാലും കേൾക്കില്ലെന്ന കുഴപ്പം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് .

കെ എസ് ആർറ്റിസിയിലെ തച്ചങ്കരിയുടെ ഭരണത്തിന് പരക്കെ കൈയടി നേടാനായി. തച്ചങ്കരി തുടർന്നിരുന്നെങ്കിൽ കെ എസ് ആർ റ്റി സി രക്ഷപ്പെടുമായിരുന്നു എന്ന് പൊതുസമൂഹം പറഞ്ഞു തുടങ്ങി. ഇപ്പോൾ മേധാവിയായി മാറിയ എം.പി. ദിനേശ് പക്ഷേ നിസഹായനാണ്. സർക്കാരിന് അഴിമതി നടത്താൻ വേണ്ടിയാണ് തച്ചങ്കരിയെ മാറ്റിയതെന്നും ആരോപണമുണ്ട്. ഏതായാലും പുതിയ മേധാവി സർക്കാർ കാര്യങ്ങളിലൊന്നും ഇടപെടില്ല. ടിക്കറ്റ് മെഷീൻ ഇടപാടിൽ തച്ചങ്കരി അഴിമതി തടഞ്ഞതാണ് മാറ്റത്തിന് പിന്നിലെന്ന് അരേപണം ഉയർന്നിരുന്നു. കോടിയേരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് തച്ചങ്കരിയെ മുഖ്യമന്ത്രി മാറ്റിയതെന്നും പരാതി ഉയർന്നിട്ടുണ്ട്. അവസാന നിമിഷത്തിൽ മന്ത്രി ശശീന്ദ്രനും തമമിലുള്ള കലഹം സമവായത്തിലെത്തിയിരുന്നു. അന്നേരം സി പി എം നിലപാട് കടുപ്പിച്ചു. യൂണിയനുകളുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു പാർട്ടിയും സർക്കാരും.

തച്ചങ്കരിയെ പോലീസിൽ ഏത് തസ്തികയിൽ നിയമിക്കാനും മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യമുണ്ട്. അതിനു പാർട്ടിയുടെ അംഗീകാരം ആവശ്യമില്ല. തച്ചങ്കരിയെ പോലൊരാളെ ഇന്റലിജൻസിൽ നിയമിച്ചാൽ മുഖ്യമന്ത്രിക്ക് വിശ്വസ്തനായിരിക്കും. ഒരിക്കലും അദ്ദേഹം മുഖ്യമന്ത്രിയെ വെറുപ്പിക്കില്ല. മുഖ്യമന്ത്രിയെ ദ്രോഹിക്കുകയുമില്ല. എന്നാൽ അതല്ല വിഷയം. പോലീസിലെ നിരവധി ഉദ്യോഗസ്ഥർ തച്ചങ്കരിക്ക് എതിരാണ്. ഏതെങ്കിലും പ്രധാന തസ്തികയിൽ തച്ചങ്കരിയെ നിയമിച്ചാൽ സ്വാഭാവികമായും മുതിർന്ന ഉദ്യോഗസ്ഥർ കലഹിക്കും. എന്നാൽ അത്തരം കാര്യങ്ങൾ പറഞ്ഞ് പിണറായിയെ വിരട്ടാനാവില്ല. ആരെങ്കിലും പിണങ്ങിയാൽ സാരമില്ലെന്ന് പിണറായി തീരുമാനിക്കും.

ഉയർന്ന തസ്തികക്ക് വേണ്ടി തച്ചങ്കരി മുഖ്യമന്ത്രിക്ക് പിന്നാലെ നടക്കുകയാണ്. ഇപ്പോൾ ഇരിക്കുന്ന തസ്തികയിൽ നല്ലൊരു ഔദ്യോഗിക വാഹനം പോലുമില്ല, മാത്രവുമല്ല സഹപ്രവർത്തകർക്കിടയിൽ പരിഹാസ്യനാകുന്ന സാഹചര്യവുമുണ്ട്. വാർത്തകളിൽ നിറഞ്ഞു നിന്ന ഒരാൾ പെട്ടെന്ന് ചിത്രത്തിൽ നിന്നും അപ്രത്യക്ഷ്യമാകുന്ന കാഴ്ചയാണുള്ളത്. പിണറായിയും തച്ചങ്കരിയും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് .

തച്ചങ്കരി ഒരു പാഠമാണ്. സർക്കാർ ഉദ്യോഗസ്ഥർ ഒരു പരിധിക്കപ്പുറം സഞ്ചരിക്കരുതെന്ന പാഠം. അങ്ങനെ പറന്നാൽ ചിലപ്പോൾ പണി പാളിയെന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends