Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മേജർ രവിയെ രാജ്യദ്രോഹിയാക്കിയ യുദ്ധസ്‌നേഹികളും ആർമിഫാൻസുകാരും അറിയാൻ; അയാൾ അങ്ങനെ പറയാൻ കാരണം അയാൾക്ക് ബുദ്ധിയുള്ളതു കൊണ്ടാണ്

01 MARCH 2019 04:29 PM IST
മലയാളി വാര്‍ത്ത

യുദ്ധം ഉണ്ടാകാതെ നോക്കുകയാണ് ചെയ്യേണ്ടതെന്നു പറഞ്ഞ മേജർ രവിക്കെതിരെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. യുദ്ധം വേണമെന്ന് മുറിവിളിക്കൂട്ടുന്നവരോട് അതിർത്തിയിലെ അവസ്ഥകളെക്കുറിച്ചും യുദ്ധമുണ്ടായാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മേജർ രവി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ പ്രസ്താവന സമകാലീന സാഹചര്യത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് കുറിപ്പ് എഴുതിയിരിക്കുകയാണ് സന്ദീപ് ദാസ് എന്ന തൃശൂർ സ്വദേശി.


ചില അവസരങ്ങളിൽ അഭിപ്രായത്തിനുമാത്രമല്ല,അത് പറയുന്ന വ്യക്തിക്കുമുണ്ട് പ്രാധാന്യം.സച്ചിൻ തെൻഡുൽക്കർ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചാൽ ജനം അത് പെട്ടന്ന് അംഗീകരിക്കും.ഒരു പട്ടാളക്കാരനായിരുന്ന രവി യുദ്ധത്തിനെതിരായി സംസാരിക്കുമ്പോൾ കുറേ യുദ്ധക്കൊതിയൻമാരെങ്കിലും മാറിച്ചിന്തിക്കും എന്ന കാര്യം തീർച്ചയാണ്.– സന്ദീപ് ദാസ് കുറിച്ചു. സന്ദീപിന്റെ കുറിപ്പിന്റെ പൂർണരൂപം:


'എ.സി മുറികളിൽ ഇരുന്ന് യുദ്ധംവേണമെന്ന് മുറവിളികൂട്ടാൻ എളുപ്പമാണ്.ആണവായുധമുള്ള രണ്ട് രാജ്യങ്ങളാണ് നേർക്കുനേർ നിൽക്കുന്നത്.പാക്കിസ്ഥാൻ ഒരു ബുദ്ധിമോശത്തിന് എവിടെയെങ്കിലും ഒരു ആണവായുധം നിക്ഷേപിച്ചാൽ പത്തുതലമുറകളോളം അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും.ഇതൊന്നും അറിയാതെയാണ് ഓരോരുത്തരും അവരുടേതായ വിവരങ്ങൾ വിളിച്ചുപറയുന്നത്...''ഈ വാക്കുകൾ മേജർ രവിയുടേതാണ്. സമകാലിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിലമതിക്കാനാകാത്ത പ്രസ്താവന ! ഈ നിലപാട് സ്വീകരിക്കുന്ന ആദ്യത്തെയാളല്ല രവി.സമാനമായ അഭിപ്രായങ്ങൾ ഇതിനുമുമ്പും പലരും രേഖപ്പെടുത്തിയിരുന്നു. അത്തരക്കാർക്ക് ഇന്ത്യയോട് സ്നേഹമില്ലെന്ന് വിധിയെഴുതാൻ ചിലർ മത്സരിക്കുന്ന കാഴ്ച്ചയും നാം കണ്ടതാണ്.


എന്നാൽ യുദ്ധത്തെ എതിർത്തതിന്റെ പേരിൽ മേജർ രവിയെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചാൽ ഇവിടത്തെ യുദ്ധസ്നേഹികൾ വിവരമറിയും ! പട്ടാളക്കാരുടെ വികാരങ്ങളും വിചാരങ്ങളും എന്താണെന്ന് ആർമി ഫാൻസിനേക്കാൾ നന്നായി അറിയുന്ന വ്യക്തിയാണ് അദ്ദേഹം. ചില അവസരങ്ങളിൽ അഭിപ്രായത്തിനുമാത്രമല്ല,അത് പറയുന്ന വ്യക്തിക്കുമുണ്ട് പ്രാധാന്യം. സച്ചിൻ തെൻഡുൽക്കർ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചാൽ ജനം അത് പെട്ടന്ന് അംഗീകരിക്കും.ഒരു പട്ടാളക്കാരനായിരുന്ന രവി യുദ്ധത്തിനെതിരായി സംസാരിക്കുമ്പോൾ കുറേ യുദ്ധക്കൊതിയൻമാരെങ്കിലും മാറിച്ചിന്തിക്കും എന്ന കാര്യം തീർച്ചയാണ്.


രാജ്യസ്നേഹം വിഷയമാക്കിയ കുറേ പട്ടാളസിനിമകൾ സംവിധാനം ചെയ്ത വ്യക്തിയാണ് രവി.യുദ്ധത്തെ പിന്തുണച്ച് ഏതാനും മാസ് ഡയലോഗുകൾ പറഞ്ഞിരുന്നുവെങ്കിൽ കുറേ കയ്യടികൾ അദ്ദേഹത്തിന് എളുപ്പത്തിൽ കിട്ടുമായിരുന്നു.പൊതുബോധത്തിനൊപ്പം സഞ്ചരിക്കുക എന്നത് രവിയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമായിരുന്നു. പക്ഷേ അദ്ദേഹം മനുഷ്യത്വത്തിൻ്റെ പക്ഷത്ത് നിലകൊള്ളാൻ തീരുമാനിച്ചു.കുറേ അഭിനന്ദനങ്ങൾ ബോധപൂർവ്വം നിഷേധിച്ചു. അതുകൊണ്ടാണ് ഈ കലാകാരനോട് ബഹുമാനം തോന്നുന്നതും.


എങ്ങനെ പട്ടാളത്തിൽ എത്തിപ്പെട്ടു എന്ന് ചോദിച്ചാൽ വളരെ സത്യസന്ധമായി മറുപടി പറയുന്ന ഒരാൾ കൂടിയാണ് രവി.പട്ടാളക്കാർക്ക് ലഭിക്കുന്ന ശമ്പളമാണ് തന്നെ ആകർഷിച്ചതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.ദേശസ്നേഹം കൊണ്ട് ആർമിയിൽ ചേർന്നതാണെന്ന് കള്ളംപറഞ്ഞ് ഹീറോയാകാനുള്ള അവസരം രവി സ്വയം തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്ന് സാരം ! ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. പട്ടാളക്കാരും സാധാരണ മനുഷ്യർ തന്നെയാണ്.ചിലപ്പോൾ മരണം വരിക്കേണ്ടിവരും എന്ന ബോദ്ധ്യത്തോടെയാണ് അവർ അതിർത്തിയിൽ കാവൽ നിൽക്കുന്നത്.അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ തന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ജീവനോടെ തിരിച്ചുചെല്ലണം എന്നുതന്നെയാവും ഒാരോ ജവാനും ആഗ്രഹിക്കുന്നത്.


ഒരു യുദ്ധമുണ്ടായാൽ ഈ പട്ടാളക്കാരും അവരുടെ ബന്ധുക്കളും എത്രമാത്രം അനുഭവിക്കും എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഒരു അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലായപ്പോൾ നാം എത്രമാത്രം സങ്കടപ്പെട്ടു.അതുപോലെ ഒരുപാട് അഭിനന്ദൻമാരുണ്ടായാൽ എന്താവും സ്ഥിതി?.
പട്ടാളക്കാർ എന്തും സഹിക്കാൻ ബാധ്യസ്ഥരാണ് എന്ന മട്ടിലാണ് പലരും പ്രതികരിക്കാറുള്ളത്.­അതൊരു പ്രഫഷനാണെന്ന കാര്യം നാം മറന്നുപോയിരിക്കുന്നു.ജോലി ചെയ്യുന്ന ജവാന് തൻ്റെ കുടുംബം പുലർത്തുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്.ഒരുപാട് കുടുംബങ്ങളെ അനാഥമാക്കുന്ന,സാമൂഹികമായും സാമ്പത്തികമായും വൻ നഷ്ടങ്ങളുണ്ടാക്കുന്ന യുദ്ധങ്ങളെ എതിർത്തേ മതിയാകൂ.


മനുഷ്യനാണ് ആദ്യം ജന്മമെടുത്തത്.രാജ്യങ്ങളും അതിർത്തികളും ഉണ്ടാക്കിയതും അതിന്റെ പേരിൽ പരസ്പരം കൊന്നുതള്ളുന്നതും മനുഷ്യൻ തന്നെ ! സത്യം പറഞ്ഞാൽ അതിർത്തികൾക്ക് കാവൽ ഏർപ്പെടുത്തേണ്ടിവരുന്നത് കഷ്ടമാണ്.എങ്കിലും അത് ചെയ്യാതെ നിവൃത്തിയില്ല.പാക്കിസ്ഥാൻ എന്ന രാജ്യത്തെ മൊത്തത്തിൽ നശിപ്പിക്കണം എന്നാണ് പലരും ആഗ്രഹിക്കുന്നത്.എന്നാൽ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്ന കുറേപ്പേർ ഇമ്രാൻ ഖാന്റെ നാട്ടിലുണ്ട് എന്നത് വ്യക്തമാണ്.അവരെ അമർച്ച ചെയ്യണം എന്ന് പറയുന്നത് എവിടത്തെ ന്യായമാണ്? അവർ പാക്കിസ്ഥാനികളായി പിറന്നത് അവരുടെ ഇഷ്ടപ്രകാരമല്ലല്ലോ !


പറഞ്ഞാൽ മനസ്സിലാകാത്ത,സമാധാനം എന്ന ആശയം തലയിൽക്കയറാത്ത കുറേ തീവ്രവാദികൾ ഈ ലോകത്തുണ്ട്.അവർക്കെതിരെ ആയുധം ഉപയോഗിക്കേണ്ടിവരുന്നത് മനസ്സിലാക്കാം.പക്ഷേ അവിടെ അവസാനിക്കണം എല്ലാം.അതിന്റെ പേരിലുള്ള മേനിപറച്ചിലും വെല്ലുവിളികളും തീർത്തും അനാവശ്യമാണ്. വേറൊരു പോംവഴിയും ഇല്ലാതെ വരുമ്പോൾ നിലനില്പിനുവേണ്ടിയുള്ള തിരിച്ചടി-ആധുനിക സമൂഹത്തിൽ യുദ്ധം എന്നത് അങ്ങനെയേ ആകാവൂ. ഭൂവിഭാഗങ്ങൾ കീഴടക്കി കീർത്തി നേടിയ അലക്സാണ്ടർമാരുടെ കാലം കഴിഞ്ഞിരിക്കുന്നു.


പ്രളയത്തിന്റെ സമയത്ത് മേജർ രവിയുടെ ഒരു വിഡിയോ കണ്ടിരുന്നു.ജീവൻ പോകും എന്ന ഘട്ടം വന്നാൽ ഇവിടെ ജാതിയും മതവുമൊക്കെ ഇല്ലാതാകും എന്നാണ് അദ്ദേഹം പറഞ്ഞത്.ഒരു പച്ചമനുഷ്യനായി സംസാരിക്കുകയായിരുന്നു രവി. ശരിക്കും ഞെട്ടിപ്പോയി.കാരണം അദ്ദേഹം അങ്ങനെയൊക്കെ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മേജർ രവിയെ വെറുക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ടെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ പല നിലപാടുകളും ശക്തമായി എതിർത്തിട്ടുള്ള ഒരാളാണ് ഞാനും.പക്ഷേ ഒരു മനുഷ്യൻ സ്വയം മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അയാളെ പരമാവധി പ്രോത്സാഹിപ്പിക്കണം എന്ന അഭിപ്രായവും എനിക്കുണ്ട്. ഒരു പുതിയ മേജറിനെയാണ് നാം ഏതാനും മാസങ്ങളായി കാണുന്നത്. ഈ രീതിയിൽ മുന്നോട്ടുപോയാൽ ഒരാൾക്കും അദ്ദേഹത്തെ അവഗണിക്കാനാവില്ല....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends