എസ്.എ.ടി. ആശുപത്രിയില്‍ വിവിധ പദ്ധതികള്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായ എച്ച്.ഡി.എസ്. ലബോറട്ടറി, എച്ച്.ഡി.എസ്. ഫാര്‍മസി, നവീകരിച്ച ഓമനമാത്യു ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
മുന്‍ രാജ്യസഭാംഗമായ സി.പി. നാരായണന്റെ അന്നത്തെ വികസന ഫണ്ടുപയോഗിച്ചാണ് 56 ലക്ഷം രൂപ വിലയുള്ള അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ സ്ഥാപിച്ചത്. സ്‌കാനിംഗ് മെഷീന്റെ ഉദ്ഘാടനം സി.പി. നാരായണന്‍ നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എസ്. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, റേഡിയോളജി വിഭാഗം മേധാവി ഡോ. റോയ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















