Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പടച്ചോനെ പെട്ട്.... പൊലീസുകാരന്റെ മുന്നില്‍പ്പെട്ട യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

01 MARCH 2019 10:11 PM IST
മലയാളി വാര്‍ത്ത

നട്ടപ്പാതിരായ്ക്ക് പൊലീസുകാരന്റെ മുന്നില്‍പ്പെട്ട അനുഭവം പങ്കുവച്ച് യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. സുഹൃത്തുമൊത്ത് നൈറ്റ് റൈഡിനിറങ്ങിയ ഷബീര്‍ വാണിമല്‍ എന്ന യുവാവാണ് രസകരമായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ ഗതിയില്‍ അസമയത്ത് പൊലീസിന്റെ മുന്നില്‍ പെട്ടാല്‍ എന്താകും സ്ഥിതി. എവിടെ നിന്ന് വരുന്നു ? എവിടെ പോവുന്നു ? ബാഗില്‍ എന്താ കഞ്ചാവ് ആണോ ? പതിവ് പൊലീസ് ചോദ്യം പ്രതീക്ഷിച്ച യുവാക്കള്‍ക്ക് ലഭിച്ചത് മാന്യമായ ഇടപെടല്‍. കാര്യം പറഞ്ഞപ്പോള്‍ വഴികാട്ടിയായി പൊലീസുകാരന്‍.

മട്ടാഞ്ചേരിയിലെ അനില്‍കുമാര്‍ എന്ന പൊലീസുകാരനാണ് സൗഹാര്‍ദപരമായ പെരുമാറ്റം കൊണ്ട് മാതൃകയായതെന്ന് ഷബീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഷബീര്‍ വാണിമലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

*അനില്‍ സാറിനെ നമുക്ക് വിളിക്കാം അക്ഷരം തെറ്റാതെ പോലീസ് എന്ന്*
സമയം ഏകദേശം ഒന്നര മണി ആലുവയില്‍ ട്രെയിന്‍ ഇറങ്ങിയ മന്‌സൂറിനെയും കൂട്ടി അംഗമാലി റൂമിലേക്ക് പോയി ഉറങ്ങുന്നതിന് പകരം ഒരു വൈബ് അത്രെയേ കരുതിയുള്ളൂ...
കൊച്ചിയില്‍ ഒരു നൈറ്റ് റൈഡ് അടിക്കാം എന്ന് കരുതിയാണ് യാത്ര ...
ഉറങ്ങുന്ന കൊച്ചിയിലെ റോഡുകളില്‍ വെട്ടം തെളിച്ചു ഞങ്ങളുടെ യാത്ര എംജി റോഡും കടന്നു തോപ്പുംപടി പാലത്തില്‍ പോയി അല്പം ഇരുന്നു
ഫോട്ടോ ഒക്കെ എടുത്ത് തിരിച്ചു പോവാം അതായിരുന്നു പ്ലാന്‍... അവിടെ എത്തിയപ്പോ തിരിച്ചു പോവാം എന്ന പ്ലാന്‍ മാറ്റി... സിനിമകളില്‍ കേള്‍ക്കുന്ന ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരി മാര്‍ട്ടിയുടെ നാടും ഒക്കെ കണ്ടിട്ട് മടങ്ങാം എന്നായി... ഒരു തട്ടുകടയില്‍ കയറി മൊഹബത്തിന്റെ സുലൈമാനിയും കുടിച്ചു താര്‍ കാണുന്ന റോഡുകളിലൂടെ യാത്ര തുടങ്ങി.. പല സിനിമകളിലും കണ്ടു പരിചിതമായ ഒരുപാട് സ്ഥലങ്ങള്‍.... പാട്ടു പാടിയും കൂകി വിളിച്ചും യാത്ര തുടരുമ്‌ബോഴാണ് മുന്നില്‍ കാക്കിയുടുപ്പിട്ട ഒരു സാധനം ലാത്തി ഞങ്ങളുടെ വഴിക്ക് കുറുകെ ഇട്ടു... പടച്ചോനെ പെട്ട്
എവിടെ നിന്ന് വരുന്നു എവിടെ പോവുന്നു ബാഗില്‍ എന്താ കഞ്ചാവ് ആണോ മ്മളെ നാട്ടിലെ പോലീസുകാരുടെ ക്‌ളീഷേ ചോദ്യങ്ങള്‍ ഉണ്ടാവുമല്ലോ എന്നൊക്കെ ആലോചിച്ചു മൂപ്പരെ അടുത്ത് വണ്ടി നിര്‍ത്തി.

പൊലീസുകാരന്‍ ഒരൊറ്റ ചോദ്യം, എങ്ങോട് പോവുന്നു..?. സിനിമയില്‍ കണ്ട ബിഗ്ബിയുടെ വീട് കാണണം, മട്ടാഞ്ചേരിയിലൂടെ ഒന്ന് ഡ്രൈവ് ചെയ്യണം എന്ന് പറഞ്ഞു
പിന്നെ ആ കാക്കിയുടുപ്പുകാരന്‍ ഞങ്ങളെ ഞെട്ടിച്ചു.. ഊഹങ്ങള്‍ ഒക്കെ തെറ്റിച്ചു... പോവണ്ട സ്ഥലങ്ങളും റൂട്ടുകളും പറഞ്ഞു എന്തൊക്കെ കാണാന്‍ ഉണ്ട് എന്നതിന്റെ ഫുള്‍ ഡീറ്റെയ്ല്‍സും.. (നാദാപുരത്തു എങ്ങാനും ആണേല്‍ കാണായിരുന്നു.. )

ഞങ്ങളുടെ നാട്ടില്‍ കാണാത്ത സ്വഭാവം ഉള്ള പോലീസ് ആയത് കൊണ്ട് തന്നെ അയാളെ ഞങ്ങള്‍ നന്നായി പരിചയപ്പെട്ടു...

അനില്‍കുമാര്‍ മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷന്‍ മുന്‍പ് കണ്ണൂര്‍ ഒക്കെ വര്‍ക് ചെയ്തിരുന്നു ... കുറെ നാട്ടു വര്‍ത്തമാനങ്ങള്‍ ഒക്കെ പറഞ്ഞു മുന്‍പ് വര്ഷങ്ങളുടെ പരിചയമുള്ള ഒരു സുഹൃത്തിനെ പോലെ ആയിരുന്നു അയാളുടെ പെരുമാറ്റം

ഞങ്ങള്‍ നില്‍ക്കുന്നതിന് അടുത്തുള്ള ജൂതന്മാരുടെ പള്ളിയും (സിനഗോഗ് ) അവരുടെ വീടുകള്‍ അതിന്റെ ആര്‍ട് വര്‍ക്കുകള്‍ ബില്‍ഡിങ്ങുകളുടെ പഴക്കവും ഒക്കെ വിവരിച്ചു ഒരു സെല്‍ഫിയും എടുത്ത് ഞങ്ങള്‍ യാത്ര പറയുമ്‌ബോ ജീപ്പിന്റെ അടുത്ത് പോയി അയാള്‍ ഞങ്ങളെ വിളിച്ചു വണ്ടിയുമായി സ്‌റ്റേഷനിലേക് വാ... ഞാനും വരാം അത്രയേ പറഞ്ഞുള്ളൂ

ഞങ്ങളും അവരുടെ വണ്ടിക്ക് പുറകെ പോയി മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷന്റെ കോമ്ബൗണ്ടില്‍ വണ്ടി പാര്‍ക്ക് ചെയ്തു അയാള്‍ ഇറങ്ങി.. നിങ്ങള്‍ക് സ്ഥലം ഒന്നും അറിയില്ലല്ലോ എന്റെ കാറില്‍ പോവാ...

സീറ്റില്‍ കിടന്ന ഡ്രെസ്സും ബാഗും ഒക്കെ മാറ്റി ഞങ്ങളേം കയറ്റി അനില്‍ സാര്‍ യാത്ര തുടങ്ങി മട്ടാഞ്ചേരി ഫോര്‍ട്ട് കൊച്ചി 2:30 മുതല്‍ ഒരു ടൂറിസ്റ്റ് ഗൈഡിനെ പോലെ അദ്ദേഹം ഞങ്ങളുടെ കൂടെ... ബിലാലിന്റെ വീടും ഇമ്രാന്റെ സിക്‌സ് ഫോര്‍ ക്ലബും വാട്ടര്‍ ടാങ്ക് ... കമ്മത് ആന്‍ഡ് കമ്മത് ലൊക്കേഷന്‍ , എസ്രയിലെ വീട് , എസ് ഐ ബിജു പൗലൊസിന്റെ സ്‌റ്റേഷന്‍ അങ്ങ്‌നെയൊരുപാട് സിനിമാ ലൊകേഷ്‌നുകളും പിന്നെ അവിടെ ഉള്ള പല പൈതൃകങ്ങളും പഴക്കം ചെന്ന മരങ്ങള്‍ വാസ്‌കോഡി ഗാമയുടെ കല്ലറ.. അങ്ങനെ തുടങ്ങി മട്ടാഞ്ചേരി ഫോര്‍ട്ട് കൊച്ചിയിലെ സകല സ്ഥലങ്ങളും കാണിച്ചു 5:40നു കറങ്ങി തിരിഞ്ഞു മട്ടാഞ്ചേരി സ്‌റ്റേഷനില്‍ എത്തി.. അല്‍പ സമയം കൂടി അവിടെ ചെലവഴിച്ചു യാത്ര പറയുമ്‌ബോള്‍..
(രാത്രി 9 മണിക്ക് നാട്ടിലെ കളി സ്ഥലത്തു ഇരുന്നതിനു വഴക്കു പറയുന്ന കഞ്ചാവ് ആരോപണം വെറുതെ ഉന്നയിച്ചു മാനസികമായി തളര്‍ത്തുന്ന ചില ഏമാന്‍മാര്‍ക്ക് പഠിച്ചെടുക്കാന്‍ പല പെരുമാറ്റ മാതൃക ഇദ്ദേഹത്തിന്റെ അടുത്ത് ഉണ്ട് എന്നൊരു തോന്നല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends