കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങി.... സ്വന്തം വരുമാനത്തില്‍നിന്ന് ജനുവരിയിലെ ശമ്പളം നല്‍കി ചരിത്രം തീര്‍ത്ത കെ.എസ്.ആര്‍.ടി.സിയില്‍ ഫെബ്രുവരിയിലെ ശമ്പള വിതരണം ഭാഗികം

സ്വന്തം വരുമാനത്തില്‍നിന്ന് ജനുവരിയിലെ ശമ്പളം നല്‍കി ചരിത്രം തീര്‍ത്ത കെ.എസ്.ആര്‍.ടി.സിയില്‍ ഫെബ്രുവരിയിലെ ശമ്പള വിതരണം ഭാഗികം. മാസത്തിലെ അവസാന പ്രവൃത്തി ദിനമായ വ്യാഴാഴ്ചയാണ് ശമ്പളം വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, പൂര്‍ണമായി വിതരണം ചെയ്യാനായില്ല. 80 കോടിയാണ് ശമ്പളത്തിന് വേണ്ടത്. 41 കോടി മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് ഇന്ധനക്കമ്പനിക്കുള്ള പണമടയ്ക്കല്‍ കഴിഞ്ഞദിവസം നിര്‍ത്തിയിരുന്നു. ഇതുവഴി ഒമ്പതു കോടിയോളം സമാഹരിച്ചെന്നാണ് വിവരം.
സര്‍ക്കാര്‍ സഹായമായ 20 കോടി കൂടി ലഭിച്ചാല്‍ 70 കോടി ശമ്പളമായി നല്‍കാമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സഹായം അക്കൗണ്ടിലെത്തിയിട്ടില്ല. ശേഷിക്കുന്ന 10 കോടി നേരിട്ട് ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ലാത്ത ബാങ്ക്, എല്‍.ഐ.സി അടവുകളാണ്. ഇത് രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ ശമ്പളവിതരണം പൂര്‍ത്തിയാകുമെന്നാണ് മാനേജ്മന്റെ് വിശദീകരണം. സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ വൈകിയതാണ് തടസ്സമായത്. രണ്ടുവര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സഹായത്തിലാണ് ശമ്പളം നല്‍കുന്നതെന്നും മാനേജ്മന്റെ് കൂട്ടിച്ചേര്‍ത്തു .
https://www.facebook.com/Malayalivartha


























