ദുബായ് പൊലീസിനെ സല്യൂട്ടടിച്ച് വരവേറ്റ് കേരളത്തിന്റെ സ്വന്തം റോബോ കോപ്പ്

ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് കേരള പോലീസ് - റോ ബോട്ടിന്റെ വക സല്യൂട്ട്. റോബോ സല്യൂട്ട് അടിച്ചതിനു പിന്നാലെ തന്നെ ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖി പുഞ്ചിരിയോടെ തിരികെയും സല്യൂട്ട് ചെയ്തു. ഈ അടുത്ത് പൊലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ സ്ഥാപിച്ച റോബോട്ടാണ് കെപി-ബോട്ട്. വനിതാ എസ്‌ഐയുടെ വേഷത്തിലുള്ള റോബോട്ട് എല്ലാവരെയും വരവേറ്റു.
കേരള പൊലീസ് ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ദുബായ് പൊലീസ് ഉദ്യോഗസ്ഥര്‍.ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലാണ് അഞ്ച് പൊലീസ് ഓഫീസര്‍മാര്‍ അടങ്ങുന്ന സംഘം സന്ദര്‍ശനത്തിന് എത്തിയത്.
കേരളാ പൊലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി എസ് ആനന്ദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം അവര്‍ക്ക് വിശദീകരിച്ചു നല്‍കി.
കേരളാ പൊലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണരീതികള്‍, ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, റോബോട്ട് സംവിധാനം, സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി എന്നിവയെക്കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. കേരളാ പൊലീസിന്റെ സൈബര്‍ഡോമും സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha


























