Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തീരദേശം അതീവ ജാഗ്രതയിൽ; കടൽമാർഗം തീവ്രവാദികൾ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്:- അന്തർവാഹിനികളുടെ മുകൾഭാഗം കാണുകയാണെങ്കിൽ അവയുടെ ജി.പി.എസ്. ഏരിയ സഹിതം മത്സ്യത്തൊഴിലാളികൾ അടിയന്തരമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് സർക്കുലർ

02 MARCH 2019 11:00 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ തീരദേശത്ത് പോലീസും രഹസ്യാന്വേഷണവിഭാഗവും ജാഗ്രതയും സുരക്ഷയും കർശനമാക്കുന്നു. കടൽമാർഗം തീവ്രവാദികൾ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണിത്. ഇതുസംബന്ധിച്ച് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കും ഫിഷറീസ് ഓഫീസുകൾക്കും അടിയന്തരസന്ദേശം നൽകിയിട്ടുണ്ട്.

കടലിലൂടെ അന്തർവാഹിനികൾ വഴിയാണ് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളും വള്ളങ്ങളും തൊഴിലാളികളും അതീവജാഗ്രത പുലർത്തണം. അന്തർവാഹിനികൾക്ക് 25 മുതൽ 30 ദിവസം വരെ കടലിൽ തങ്ങുവാൻ സാധിക്കും. എന്നാൽ, ബാറ്ററി ചാർജിങ്ങിനുവേണ്ടി ഇവയ്ക്ക് സമുദ്രോപരിതലത്തിലേക്ക് ഉയർന്നുവരേണ്ടതുണ്ട്. ഈ സമയം അന്തർവാഹിനികളുടെ മുകൾഭാഗം ഒരു കുന്തമുനപോലെയാണ് സമുദ്രോപരിതലത്തിൽ ദൃശ്യമാവുക.

ഇത്തരത്തിലുള്ള വസ്തുക്കൾ കാണുകയാണെങ്കിൽ അവയുടെ ജി.പി.എസ്. ഏരിയ സഹിതം മത്സ്യത്തൊഴിലാളികൾ അടിയന്തരമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു. അതേ സമയം അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സേന നടത്തിയേവ്യാമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്ത് കിടക്കുന്ന വിഴിഞ്ഞം തീരത്തും സമീപ തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം ഉണ്ട്.

ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ വിഴിഞ്ഞം ഉള്‍പ്പെടെയുള്ള തീരദേശമേഖലയിലും കടലിലും അതീവ ജാഗ്രത പുലര്‍ത്താനാണ് തീരസംരക്ഷണ സേന, തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികള്‍ക്ക് ഉന്നതതല നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കടലില്‍ 24 മണിക്കൂറും പട്രോളിംഗ് നടത്താനും, ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയ അധികൃതര്‍ നഇപ്പോള്‍ അവധിയിലുള്ള സേനാംഗങ്ങളെ മടക്കിവിളിക്കാനും നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.

ഇനിയൊരു അറിയപ്പുണ്ടാകുന്നതുവരെ ആര്‍ക്കും അവധി അനുവദിക്കില്ല. കഴിഞ്ഞ ദിവസത്തോടെയാണ് സേനാ വിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചത്. നിര്‍ദ്ദേശം ലഭിച്ചഉടന്‍തന്നെ സുരക്ഷാ ഏജന്‍സികളുടെ ബോട്ടുകള്‍ കടലില്‍ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും സ്ഥിതി വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും നിര്‍ദേശമുണ്ട്. തീരദേശത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

അതേ സമയം തന്നെ, രാജ്യത്തെ റയില്‍വേസ്റ്റേഷനുകളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ട്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ,ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. രാജ്യത്തെ വന്‍ നഗരങ്ങളിലും അതിര്‍ത്തിപേദേശങ്ങളിലുമാണ് ആക്രമണത്തിന് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യപാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് രാജ്യം. പാകിസ്ഥാന്റെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ഭീകരാക്രമണത്തിന് പദ്ധതി ഇട്ടതായാണ് വിവരം.

രാജ്യത്ത് ഭീകരാക്രമണ സാധ്യത മുന്‍നിറുത്തി മഹാരാഷ്ട്ര, ഗുജറാത്ത് , മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ള എല്ലാ സ്‌റ്റേഷനുകളിലും വെസ്‌റ്റേണ്‍ റെയില്‍വേ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയെക്കുറിച്ച് ഗുജറാത്തിലെ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത്. എല്ലാ റെയില്‍ റയില്‍വേ സ്‌റ്റേഷനുകളിലും സുരക്ഷാ ഏജന്‍സികളോട് ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ ഓഫീസ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends